ഇങ്ങനെ ആരെയും ദ്രോഹിക്കരുത് ; മിത്ര അവസാനം ഒരു മനോരോഗി ആകും; മിത്രയ്ക്ക് മുന്നിലേക്ക് കൈകോർത്ത് ഋഷിയും സൂര്യയും; ഇനി കോളേജിലേക്ക് പോകാനുള്ള പുറപ്പാട്; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ് പ്രകാരം കൂടെവിടെ ഒരുപാട് പിന്നോട്ട് പോയി… കൂടെവിടെ ഇപ്പോൾ മത്സരിക്കുന്നത് പളുങ്ക് സീരിയലുമായിട്ടാണ്… പളുങ്ക് മുന്നിലെത്തിയാൽ കൂടെവിടേയ്‌ക്ക് വലിയ തകർച്ച സംഭവിക്കും. കാരണം പുത്തൻ പരമ്പര ആണ് പളുങ്ക്… പളുങ്ക് ഒരു വ്യത്യസ്ത പ്രണയകഥതന്നെയാണ്… ഇനി കൂടെവിടെയിൽ പ്രതീക്ഷിക്കുന്ന സീനുകൾ കോളേജ് സീൻ തന്നെയാണ്… ഉടനെ കോളേജ് തുറക്കും എന്ന് ഇന്നലെയും സൂര്യ പറഞ്ഞിരുന്നു. ആ സീനിലാണ് ആക പ്രതീക്ഷ…

പക്ഷെ അതിനുമുന്നെ സൂര്യയും ഋഷിയും കൂടി മിത്രയെ മാനസിക രോഗിയാക്കുവോ… കഴിഞ്ഞ എപ്പിഡോസും അതുപോലെ ഇന്നത്തെ എപ്പിസോഡും കൂടി കണ്ടപ്പോൾ മിത്രയ്ക്ക് നല്ലൊരു ഷോക്ക് കിട്ടുന്നുണ്ടെന്ന് മനസിലായി… അതുകൊണ്ടും മിത്ര അടങ്ങിയിരിക്കില്ല… സൂര്യയെ വകവരുത്തുക എന്നതാണ് ഇവിടെ എല്ലാവരുടെയും ഉദ്ദേശം…

പിന്നെ സ്വന്തം മകനിൽ യാതൊരു അവകാശവും ഇല്ല എന്ന് റാണിയമ്മ ഉണ്ടാക്കിയ എഗ്രിമെന്റ് ജഗന് കൈ മാറിയിട്ടുണ്ട്… അതോടെ ജഗൻ എന്തോ നിധി കിട്ടിയ സന്തോഷത്തിലാണ്… അല്ല… അതെന്തൊന്നു ജഗ്ഗു… ഇതിലിത്ര പ്രഹസനം കാണിക്കാൻ….

ലോജിക്കില്ലായ്മ സീരിയലിൽ മസ്റ്റ് ആണല്ലോ… സൊ ലോജിക്ക് എന്ന വാക്ക് നമ്മൾ പറയാൻ പാടില്ല… ഇന്നത്തെ എപ്പിസോഡിൽ ഒരു ഡയലോഗ് ഉണ്ട്… ശശി മാമന്റെ ഡയലോഗുകളാണ് കഥയേക്കാൾ സൂപ്പർ…

നിന്റെ ചാട്ടമെങ്ങോട്ടാണെന്ന് എനിക്ക് എം,അനസിലാകുന്നുണ്ട് സൂര്യാ.. എന്ന് പറയും പോലെയാണ് മിത്രയുടെ ഒരു ഡയലോഗ്… അത് നിങ്ങൾ കേൾക്കണം… ഈ ഒരു ടൂണിൽ തന്നെ കേട്ടാൽ നിങ്ങൾക്കും ഹാപ്പി ആകാം,

ഇനി സൂര്യ ഈ സമയത്ത് മിത്രയുടെ വീട്ടിൽ പോയത് അത്ര നന്നായോ? അത് ഒരു അതിബുദ്ധിയായിപ്പോയില്ലേ…. ? മിത്ര എങ്ങനെ പണി കൊടുക്കണം എന്ന് ആലോചിച്ചിരിക്കുമ്പോൾ മിത്രയ്ക്ക് നല്ല അസൽ പണി കൊടുത്ത് ഉറങ്ങിക്കിടന്ന മിത്രയെ എഴുന്നേൽപ്പിച്ച പോലെ ഉണ്ട് ഇന്നത്തെ സീൻ… അത് ഇന്നത്തെ എപ്പിസോഡിൽ തന്നെ നമുക്ക് മനസിലാക്കാം…

ഏതായാലും ഋഷിയുടെയും സൂര്യയുടെയും എൻഗേജ്മെന്റ് ഉടനെ നടന്നിരുന്നെങ്കിൽ…. അതാകുമ്പോൾ കോളേജിൽ അവർക്ക് കുറേക്കൂടി ഫ്രീഡം കിട്ടിയേനെ… ഇപ്പോൾ ഉത്സവ സീസൺ ആയോണ്ടാണോ എന്നറിയില്ല പൊങ്കാല നല്ല കൂടുതലാണ് അല്ലെ…. നമുടെ റൈറ്റർ സാർ എയറിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങാറില്ല… അതാണ് നിങ്ങളുടെ പൊങ്കാല ഒന്നും അറിയാത്തത്….പൊളി ശരത്തെ ട്രാക്ക് മാറ്റ്…. അപ്പോൾ ട്രാക്ക് മാറട്ടെ…

about koodevide

Safana Safu :