എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട് ;അവസാന തീരുമാനം അവരവരുടേതായിരിക്കും ; മനസ്സ് തുറന്ന് ദേവി ചന്ദന!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിന്നു. നല്ലൊരു നര്‍ത്തകി കൂടിയായ ദേവി ചന്ദനയുടെ ഭര്‍ത്താവ് ഗായകനായ കിഷോര്‍ വര്‍മയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു കിഷോറിന്റെയും ദേവിയുടെയും വിവാഹം.
തന്റെ ഫിറ്റ്‌നസ് രഹസ്യത്തെക്കുറിച്ചും വര്‍ക്കൗട്ടിനെക്കുറിച്ചുമെല്ലാമുള്ള വീഡിയോയും ദേവി യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. കാലിന് പരിക്ക് പറ്റിയതിനാല്‍ വ്യായാമം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ദേവി ചന്ദന പറയുന്നു. താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

ദേവി ചന്ദനയുടെ ഭര്‍ത്താവ് കിഷോറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 16 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.സുഖദു:ഖങ്ങള്‍ ചേര്‍ന്നതാണ് ദാമ്പത്യ ജീവിതം. ഒരു പ്രതിസന്ധിയോ പ്രശ്‌നമോ വരുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ അതിനെ നേരിടുന്നത് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മനസ് തുറന്ന് സംസാരിച്ചാല്‍ ഏത് പ്രശ്‌നവും പരിഹരിക്കാനാവുന്നതേയുള്ളൂ. പരസ്പര ബഹുമാനവും അന്യോന്യമുള്ള മനസിലാക്കലുമുണ്ടെങ്കില്‍ ദാമ്പത്യ ജീവിതം മനോഹരം ആകും എന്നാണ് ദേവി ചന്ദന പറയുന്നത് .

എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതിന് ശേഷമായാണ് തീരുമാനമെടുക്കുന്നത്. അവസാന തീരുമാനം അവരവരുടേതായിരിക്കും. എന്റെ സീരിയലുകളെക്കുറിച്ച് ഞാന്‍ തന്നെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഏത് ഷോയില്‍ പാടണമെന്ന് തീരുമാനിക്കുന്നത് കിഷോര്‍ തന്നെയാണ്. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവും നിലനിര്‍ത്തിയാണ് ഞങ്ങള്‍ ജീവിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിന്തുണയുമായി കൂടെ നില്‍ക്കുന്നയാളാണ് കിഷോര്‍ എന്ന് താരം പറയുന്നു.

യൂട്യൂബ് ചാനല്‍ തുടങ്ങാനും അതിന് ശേഷം വീഡിയോ എടുക്കാനുമെല്ലാം കിഷോറും ദേവി ചന്ദനയ്‌ക്കൊപ്പമുണ്ട്. ഒരുപാട് ബുദ്ധിമുട്ടി സ്‌ട്രെയിന്‍ എടുക്കരുത്. നെഗറ്റീവ് കമന്റുകള്‍ കണ്ടാല്‍ വിഷമിക്കരുത്. പൊതുവെ മോശം കമന്റുകള്‍ കണ്ടാല്‍ തളരുന്ന പ്രകൃതമാണ്, അങ്ങനെയാവരുത് എന്നൊക്കെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങും മുന്‍പ് കിഷോര്‍ പറഞ്ഞതെന്നും ദേവി ചന്ദന പറഞ്ഞിരുന്നു.ലോക് ഡൗണ്‍ സമയത്തായിരുന്നു കൂടുതല്‍ പേരും യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സഹപ്രവര്‍ത്തകരുടെ ചാനലുകളുടെ ഭാഗമാവുകയും അവര്‍ക്ക് പിന്തുണയുമൊക്കെ നല്‍കിയിരുന്നു. നിങ്ങള്‍ ചാനല്‍ തുടങ്ങുന്നില്ലേ, ഭാര്യയും ഭര്‍ത്താവും ആര്‍ടിസ്റ്റുകളായതിനാല്‍ കണ്ടന്റിന് ക്ഷാമം ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ചാനല്‍ തുടങ്ങിയാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് ചാനല്‍ തുടങ്ങിയത്.ഓണക്കാലത്തായിരുന്നു ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. തുടക്കത്തിലേ നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. വീഡിയോ കാണുന്നവരുടെ സജഷനുകള്‍ നോക്കിയും കണ്ടന്റ് ചെയ്യാറുണ്ട്. ഡേ ഇന്‍ മൈ ലൈഫ്, മേക്കപ്പ്, ആഭരണ കലക്ഷന്‍, സാരി കലക്ഷനൊക്കെ അങ്ങനെ ചെയ്തതാണ്. യൂട്യൂബിലൂടെ ലഭിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും ദേവി പറയുന്നു.

ABOUT DEVI CHANDANA

AJILI ANNAJOHN :