ഋഷി എന്ന കലിപ്പന്റെ പ്രണയം ; സൂര്യയുടെ ഈ വീഴ്ച്ച റേറ്റിങ്ങിൽ ഉയർച്ചയാകുമോ?; കൂടെവിടെ പ്രേക്ഷകർക്ക് ഇനിയൊരു ഷുഗർ ക്രഷ് ആവാം!

എങ്ങനെയാണ് കൂടെവിടെ എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ പ്രണയത്തെ വർണ്ണിക്കേണ്ടത്? ഇതാണ് ഇപ്പോൾ സീരിയൽ ആരാധകർ ചർച്ച ചെയ്യുന്നത്. മത്സരിച്ചുള്ള പ്രണയം കൊണ്ടാണോ, പരസ്പരം അറിഞ്ഞുള്ള പ്രണയം കൊണ്ടാണോ ഈ പ്രണയത്തിന് ഇത്ര ഭംഗി എന്നും മനസിലാകുന്നില്ല. കലാലയ ജീവിതത്തിൻ്റെ വർണ്ണക്കാഴ്ചകൾ കോർത്തിണക്കിയ പ്രണയവും സൗഹൃദയും മറ്റൊരു സീരിയലിലും ആസ്വദിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

“ഹൃദയഹാരിയായ ക്യാമ്പസ് പ്രണയകഥ ” എന്ന വാചകത്തെ അന്വർത്ഥമാക്കും വിധം നല്ല അടിപൊളി സീൻ ആയിരുന്നു ഇന്നലെയും കഴിഞ്ഞ രണ്ടാഴ്ച ആയി കൂടെവിടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിലെ ആദ്യം തന്നെ എത്തിയ ക്ലാസ് റൂം സീൻ… ശരിക്കും പണ്ട് ക്ലാസ്സിൽ ഇരുന്നപ്പോൾ തോന്നിയ അതെ ഫീൽ കിട്ടി. അവിടെ നയനയുടെ കൈയ്യൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്നത് തീർച്ച. നീതുവിനെയും നിമയെയും എടുത്തിട്ട് വറുത്തു എന്ന് പറയാലോ…. അസൈൻമെന്റ് സബ്മിറ്റ് ചെയ്യാൻ പറഞ്ഞിരുന്നില്ല എന്ന് നീതു എക്സ്ക്യൂസ്‌ പറയുമ്പോൾ ഋഷി സാർ പറയുന്നുണ്ട്, ഓ പറഞ്ഞിരുന്നെങ്കിൽ കുറക്ടറ് ആയിട്ട് ചെയ്തുകൊണ്ടുവന്നേനെ….

ആ വാക്കുകളും പറയുമ്പോഴുള്ള ഗാംഭീര്യവും അതിന്റെ കൂടെയുള്ള ബിജി എമ്മും… റൊമാൻസ് മാത്രമല്ല കൂടെവിടെ പ്രേക്ഷകർക്ക് വേണ്ടത് എന്ന് ആ ഒരു ക്ലാസ് റൂം സീൻ ഹിറ്റായതോടെ മനസിലായി… പിന്നെ മിത്ര പൂർണ്ണമായും ഇപ്പോൾ കളത്തിൽ നിന്നും പുറത്താണ് …. പക്ഷെ മിത്രയുടെ പൊട്ട ബുദ്ധിയെക്കാൾ ഏറെ ഭേദമാണ് കുഞ്ഞി… മിത്രയുടെ കോൺഫിഡൻസ് കണ്ടാൽ ,,,, ഇപ്പോൾ എന്തോ ചെയ്തു തകർക്കും എന്ന് തോന്നും… എവിടെ?

ഇനി ഋഷ്യ പ്രണയത്തിന് ഒരു വെല്ലുവിളി ജഗൻ തന്നെയാണ് . സൂര്യയെ ജഗൻ സ്കെച്ച് ചെയ്തിരിക്കുകയാണല്ലോ…?

പിന്നെ കഴിഞ്ഞ ദിവസത്തെ കാർ യാത്ര… ഋഷിയും സൂര്യയും വെറുതെ ആ കാറിൽ ഇരുന്നു പോകുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. അതിനൊപ്പം രണ്ടുപേരും സൗണ്ട് കൂട്ടിയും കുറച്ചും ആ സീൻ കൂടുതൽ കളറാക്കി..പിന്നെ സൂര്യ സോറി പറഞ്ഞത്…

എനിക്കത് കേട്ടപ്പോഴൊക്കെ നയനയുടെ സ്ക്രിപ്പ് അന്ന് വായിച്ചതാണ് ഓർമ്മ വന്നത്…

“ആം സോറി…. സോറി പറഞ്ഞില്ലേ … പിന്നെന്താ…? എന്ന് സൂര്യ പറയുമ്പോഴുള്ള ആ വോയിസ്… അത് ഡബ് ചെയ്തിരിക്കുന്നത് പോലും ആ പ്രണയം പൂർണ്ണമായി ഉൾക്കൊണ്ടാണ്.

അപ്പോൾ ഋഷി ” സൊ വാട്ട്?”

ഇന്നലെ വിളിച്ചിട്ട് എടുക്കാത്തതിന്…. ഇന്നലെ മുഴുവൻ ഞാൻ ആകെ ചീത്ത മൂഡിലായിരുന്നു സാർ…ആരോടും ഒന്ന് സംസാരിക്കാൻ പോലും തോന്നിയില്ല…അതാ സാർ പല പ്രാവശ്യം വിളിച്ചിട്ടും ഞാൻ എടുക്കാതിരുന്നത്…. “

അതിനുള്ള ഋഷിയുടെ മറുപടി നല്ലൊരെയോ പ്രണയ ഫിലോസഫി തന്നയാണ്…

“ഈ സങ്കടവും ദേഷ്യവും വിഷമവുമൊക്കെ തനിക്ക് മാത്രമാണല്ലോ ഉള്ളത്… ബാക്കിയുള്ളവർക്കൊന്നും അതൊന്നും ബാധകമല്ലല്ലോ// ബാക്കിയുള്ളവരൊക്കെ കല്ലും മണ്ണും മരവുമാണല്ലോ ?

ഈ മറുപടി പല പ്രാവശ്യം റിഷിയ്ക്ക് സൂര്യയോട് പറയേണ്ടി വന്നിട്ടുണ്ട്. കാരണം സൂര്യ തന്റെ സന്തോഷം മാത്രമാണ് മറ്റുള്ളവരോട് പങ്കുവെക്കുക.. സങ്കടവും പ്രശ്‌നവുമെല്ലാം തനിച്ച് നേരിടാൻ ശ്രമിക്കും…അതിനുള്ള മറുപടിയും ഋഷി പറയുന്നുണ്ട്.,…

“എഡോ സൂര്യ കൈമളെ… ലൈഫിൽ സന്തോഷവും സക്‌സസും ഉണ്ടാകുമ്പോൾ മാത്രമല്ല മറ്റുള്ളവരോട് ഷെയർ ചെയ്യേണ്ടത്.. വിഷമങ്ങളും പരാതികളും ബിറ്റർ എക്‌സ്‌പീരിയൻസും ഒക്കെ സ്നേഹിക്കുന്നവരോട് ഷെയർ ചെയ്യാൻ പഠിക്കണം . മനസ് പങ്കുവെക്കുമ്പോൾ സന്തോഷം ഇരട്ടിക്കും സങ്കടം പകുതിയാകും എന്നൊരു സയിങ് തന്നെയുണ്ട്… കേട്ടിട്ടില്ലേ…. !!

നിങ്ങൾ കേട്ടിട്ടില്ലേ.. സൂര്യ പക്ഷെ അപ്പോഴാണ് കേട്ടത്….. ആ ഋഷി വചനം…. എന്തൊരു രസമായിരുന്നു, സൂര്യയുടെ തലക്കിട്ട് നല്ലൊരു കൊട്ടും ഋഷി കൊടുത്തു… അപ്പോഴാണ് ആ സീൻ ഒന്ന് പൂര്ണമായത്… അല്ലേലും സൂര്യയ്ക്ക് ഒരു കൊട്ടിന്റെ കുറവുണ്ടായിരുന്നു…

പിന്നെ ജ്യൂസ്…. ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്
സൂര്യകുട്ടിക്കിഷ്ടപ്പെട്ട
കുമ്മട്ടിക്കാ ജ്യൂസ്‌ “

ഓറഞ്ച് ജ്യൂസ് ഇപ്പോൾ സൂര്യയ്ക്ക് മാത്രമല്ല ഋഷിയ്ക്കും വളരെ വളരെ ഇഷ്ട്ടമാണ് … ഋഷി സാറിന് മാത്രമല്ല… ഓറഞ്ചിന് വില കുറഞ്ഞതുകൊണ്ടാണോ അറിയില്ല എനിക്കും ഇപ്പോൾ വളരെ വളരെ ഇഷ്ടമാണ്.. നിങ്ങളിൽ ആർക്കൊക്കെ ഇഷ്ടമാണ് നയനയുടെ ആ ഓറഞ്ചു ജ്യൂസ്. ഓറഞ്ചു ജ്യൂസ് ഇഷ്ടപ്പെടാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ… അല്ലെ….

ഇതിനിടയിൽ ആ ബാക്ക്ഗ്രൗണ്ട് ഒന്ന് മാറി… സീൻ കാണാതെ തന്നെ അപ്പോൾ നമുക്ക് ജഗ്ഗുവിന്റെ സാന്നിധ്യമറിയാൻ സാധിക്കും …. അതിനൊക്കെ ഇനിയും സമയം ഉണ്ട് , ഇപ്പോൾ ഋഷി സാറും സൂര്യക്കുട്ടിയും പ്രണയിച്ചോട്ടെ…

ഇന്ന് മുഴുവൻ പ്രണയചുവപ്പാണ്… ക്രിസ്മസ് സെലിബ്രേഷനും സൂര്യയുടെ വീഴുകയും പറഞ്ഞുവച്ചെന്നപോലെ കറക്റ്റ് ടൈമിൽ റിഷിസാർ സൂര്യയെ കോരിയെടുക്കുന്നതും… അത് കാണാൻ മിത്ര മാമിനും ഭാഗ്യം കിട്ടുന്നുണ്ട്…. അപ്പോൾ എന്താകും ആ അതി ഗംഭീര ക്രിസ്മസ് സെലിബ്രേഷൻ എന്ന് ഇന്നറിയാം….

about koodevide

Safana Safu :