സൈനുദ്ദിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സൈനുദ്ദിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിൽ അഭിനയരം​ഗത്തെത്തുന്നത്. ഷെയ്ൻ നി​ഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Noora T Noora T :