സിനിമ ഒരാളുടെ മാത്രം ശ്രമമല്ല, അതിനു പിന്നില്‍ ചെറുതും വലുതുമായ നിരവധി പേരുടെ കഠിനാധ്വനവും പ്രയത്‌നവുമുണ്ട്; ഡീഗ്രേഡുകളും ട്രോളുകളും നിറയുമ്പോഴും മരക്കാര്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം; ഇതില്‍ മലയാളികളായ ഈ ഡീഗ്രേഡുകാരും അഭിമാനിക്കുവോ?

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പുറത്തെത്തിയത്. ആദ്യം ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. എന്നാല്‍ റിലീസിനു പിന്നാലെ ട്രോളുകളും വിവാദങ്ങളുമായിരുന്നു. മനഃപൂര്‍വമായുള്ള ഡീഗ്രേഡിംഗ് ആണ് ചിത്രത്തിനെതിരെ നടക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരും ആരാധകരും പറയുന്നത്. ചിത്രത്തിന്റെ റിലീസ് മുതല്‍ ഇന്നു വരെയും പരിഹാസസങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഒരു കുറവും വന്നിട്ടില്ല.

ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി അറിഞ്ഞു കൊണ്ടു തന്നെ ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യുമ്പോള്‍ അതിന്റെ പിന്നില്‍പ്രവര്‍ത്തിച്ചിരുന്നു കുറച്ചധികം ആളുകളുടെ കഠിനാധ്വാനവും പ്രയത്‌നവും കണ്ടില്ലാ എന്ന നടിക്കുകയാണ്. സിനിമ എന്നത് ഒരിക്കലും ഒരാളുടെ മാത്രം പരിശ്രമ ഫലമായി രൂപം കൊള്ളുന്നതല്ല. അതിനു പിന്നില്‍ ചെറുതും വലുതുമായ നിരവധി പേരുടെ വിയര്‍പ്പുണ്ട്.

എന്നാല്‍ എത്രയൊക്കെ അടിച്ചമര്‍ത്തിയാലും മരക്കാര്‍ കുതിപ്പ് തുടരുകയാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തുകയാണെന്ന് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളാണ് മലേഷ്യയില്‍ റിലീസ് ചെയ്യുക എന്നും വിവരമുണ്ട്.

മരക്കാര്‍ കാണാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികളെല്ലാം തന്നെ. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് മരക്കാര്‍ തീയേറ്ററുകളില്‍ തന്നെ എത്താന്‍ സജ്ജമാണെന്ന വിവരം പുറത്ത് വിടുന്നത്. തീയേറ്റര്‍ റിലീസുകളില്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് മരക്കാറും ടീമും. വന്‍ താരനിര അണിനിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികളൊന്നടങ്കം വലിയ പ്രതീക്ഷയിലുമാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ നൂറുകോടി മുതല്‍ മുടക്കിലൊരുക്കിയ സിനിമയെ പറ്റി പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആവേശമുണര്‍ത്തുന്നതാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും മരക്കാര്‍ റിലീസ് ചെയ്യും.

ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡും നേടിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായ മരക്കാര്‍ അടുത്ത മാസം അന്‍പതിലധികം രാജ്യങ്ങളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളില്‍ ഒരു മലയാള ചിത്രം എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്ഷനുകളാണ് അവിടെ റിലീസ് ചെയ്യുക എന്നും വിവരമുണ്ട്.

സൂപ്പര്‍ ലിങ്ക് പിക്‌ചേഴ്‌സ്, പോക്കറ്റ് പ്ലേ ഫിലിംസ്, ഏറ മെര്‍പ്പറ്റി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം അവിടെ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മരക്കാര്‍ മലേഷ്യയില്‍ വിതരണം ചെയ്യുന്ന കമ്പനി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ റീലീസായാണ് മരക്കാര്‍ എത്തുന്നത്. തമിഴ് നാട്ടില്‍ ഒരു മലയാള സിനിമ സ്വന്തമാക്കുന്ന ഏറ്റവും കൂടുതല്‍ തീയേറ്റര്‍ എന്ന റെക്കോര്‍ഡും മരക്കാറിനൊപ്പമാണ്. നാനൂറോളം സ്‌ക്രീനില്‍ ആണ് മരക്കാര്‍ തമിഴകത്ത് റിലീസ് ചെയ്യുന്നത്. ആഗോളതലത്തില്‍ രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കാത്ത വിവരം.

മാത്രമല്ല, മരക്കാറിന്റെ ഡീഗ്രേഡിനു പിന്നില്‍ ഫാന്‍സുകാര്‍ എന്ന പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരും കുറവല്ല. ഒരു കലാസൃഷ്ടി എന്നതിനേക്കാളുപരി വെറുമൊരു ഫാന്‍ ഫൈറ്റിന്റെ പേരില്‍ നല്ല ചിത്രങ്ങളെയാണ് അടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം
കോവിഡിനോട് പൊരുതി കരകയറിക്കൊണ്ടിരിക്കുകയാണ് സിനിമാ മേഖല. അണിയറയില്‍ ഇനിയും മികച്ച ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

എന്ത് തന്നെ ആയാലും മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം തന്നെയാണ്. ആദ്യമായി ഒരു മലയാള ചിത്രം മലേഷ്യയില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഈ ഡീഗ്രേഡുകാരും ഈ നിമിഷത്തില്‍ അഭിമാനിക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. എന്തും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ കാലത്ത് വരും ദിവസങ്ങളില്‍ ഇതിന്റെ അഭിപ്രായവും കാത്തിരുന്ന് തന്നെ അറിയാം.

Vijayasree Vijayasree :