സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്…. നമ്മള്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് കൂടുതലായി വരും; ഷൈന്‍ ടോം ചാക്കോ

കുറുപ്പ് തരംഗമാകുന്നതിനൊപ്പം ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച് ഭാസി പിള്ള. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകളുണ്ടായത് മലയാളത്തിലാണെന്നാണ് തോന്നുന്നുവെന്ന് പറഞ്ഞ ഷൈന്‍ ലോകത്ത് ഏറ്റവും നല്ല സിനിമകളിറങ്ങുന്നത് മലയാളത്തിലാണെന്നും അഭിപ്രായപ്പെട്ടു.

വീടനകത്ത് തന്നെ ഇരിക്കണം എന്ന് വരികയാണെങ്കില്‍ ഇവിടെയുള്ളവരും വീടനകത്തുവെച്ച് സിനിമയുണ്ടാക്കും. കൊവിഡ് കാലത്ത് നമ്മള്‍ അത് വ്യക്തമായി കണ്ടെന്ന് പറഞ്ഞു

സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്. നമ്മള്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് തന്നെ കൂടുതലായി വരുമെന്നും ഷൈന്‍ പറഞ്ഞു.9 വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു 2011 ല്‍ കമല്‍ ചിത്രമായ ഗദ്ദാമയിലൂടെ ഷൈന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ല്‍ പുറത്തിറങ്ങിയ ഇതിഹാസയാണ് ഷൈന്റെ കരിയറിലെ നിര്‍ണായക ചിത്രമായത്.

Noora T Noora T :