കരഞ്ഞുപോകുന്ന അപ്പുക്കിളിയുടെ വാക്കുകൾ ; ബാലേട്ടനെയും ദേവിയെയും ഞെട്ടിച്ചുകൊണ്ട് ശിവന്റെ ആ തീരുമാനം ; സാന്ത്വനം പുത്തൻ എപ്പിസോഡ് !

നല്ല അടിപൊളി എപ്പിസോഡ് ആയിട്ടാണ് സാന്ത്വനം തുടങ്ങിയത്… ശിവേട്ടൻ ഗംഭീര എൻട്രിയെ കുറിച്ച് അഞ്ജു പറയുമ്പോൾ കണ്ണൻ ലാലേട്ടൻ സിനിമ കണ്ടപോലെ ആവേശം കൊള്ളുകയാണ്. പിന്നെ എന്താ സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ,” അഞ്ജു വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നുണ്ട്… ശിവേട്ടൻ സാധ്യ ഒക്കെ കഴിച്ച് ഉച്ചക്ക് അവിടെ കിടന്നുറങ്ങി എന്നൊക്കെ …”

ഇത് കേട്ടപ്പോൾ ദേവി ഏടത്തിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല …അപ്പോൾ അവർക്കെല്ലാം സന്തോഷമായി.. എനിക്കും ഇഷ്ടമായി എന്നിങ്ങനെ സന്തോഷം അടക്കിപ്പിടിക്കാനാവാതെ പറയുമ്പോൾ കണ്ണൻ…” ഹാ എനിക്കത്ര ഇഷ്ടപ്പെട്ടില്ല ” എന്ന് കണ്ണൻ പറയുകയാണ്. അപ്പോൾ നിനക്ക് ഇഷ്ടപ്പെടേണ്ട എന്ന് അഞ്ജു വും പറഞ്ഞു…

ജയന്തിയെ കുറിച്ച് അവിടെ പറഞ്ഞ് ചിരിക്കുന്നുണ്ട്.. പിന്നെ കണ്ണൻ അവിടെ തനി സ്വഭാവം കാണിക്കുണ്ട്… നാരദനെ പോലെ തമ്മിൽ അടിപ്പിക്കുന്ന സ്വഭാവം.പക്ഷെ അഞ്ജു അതിനിടയിൽ പാതി ഉറങ്ങിയാ ആ വീട് ഉണർത്തിത്തരാം എന്നും പറഞ്ഞു പോകുന്നുണ്ട്..അപ്പോൾ കണ്ണൻ അടുത്ത ഡയലോഗ്, ” ഉണർത്താൻ പോയിട്ട് അവസാനം മുഴുവൻ അടിയാക്കി വെക്കരുത്…. “ഉടനെ ദേവി ഏടത്തി ഒരു അടി കൊടുത്തിട്ട്…. നാവെടുത്ത് എരണക്കേട് പറയാതെടാ… നിന്റ നാവ് ഒരുദിവസം ഞാൻ ഉപ്പിലിട്ട് വെക്കുന്നുണ്ട്… ” എന്ന് പറഞ്ഞു.

പിന്നെ അപ്പുവിന്റെ അടുത്തുപോയി അഞ്ജു സംസാരിക്കുന്നുണ്ട്..എല്ലാം മനസ്സിൽ നിന്ന് കളയണം… വയറ്റിലെ കുഞ്ഞാവയെ കുറിച്ചോർത്താൽ മതി..ഇങ്ങനെ ഡെസ്പ് നിൽക്കാതെ അടുക്കളയിലേക്ക് വാ.. അവിടെ ദേവിയേച്ചിയും കണ്ണനുമൊക്കെയുണ്ട്…. എന്നൊക്കെ പറഞ്ഞപ്പോഴും അപ്പു കേൾക്കാൻ കൂട്ടാക്കിയില്ല.അപ്പോൾ ഹരിയേട്ടനും അവിടെ എത്തി… എന്നിട്ട് ഹരി അഞ്ജുവിനോട് അപ്പു നിരാഹാരത്തിലാണെന്നും അച്ഛൻ വന്നു കണ്ടാൽ മാത്രമേ വെള്ളം പോലും കുടിക്കു എന്നുമൊക്കെ പറഞ്ഞു.അപ്പോൾ അഞ്ജു ആകെ ഷോക്ക് ആയി… കുഞ്ഞിനോട് ചെയ്യുന്ന ദ്രോഹമാണ് എന്നൊക്കെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നെങ്കിലും അപ്പു ഒരേ വാശിയിലാണ്…

pranayam thedi

Safana Safu :