ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ദൈവം ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്’; മേഘ്ന രാജ് പങ്കുവെച്ച വാക്കുകൾ !

കഴിഞ്ഞ ദിവസം സിനിമാ ലോകത്തെ മുഴുവൻ വേദനയിലാഴ്ത്തിക്കൊണ്ട് എത്തിയ ഒരു വാർത്തയായിരുന്നു കന്നട നടൻ പുനീത് രാജ്കുമാറിന്റെത് . അദ്ദേഹം ​ഗുരുതരാവസ്ഥയിൽ ആയിരുന്നപ്പോൾ പോലും മരണം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

ജിമ്മിൽ വ്യായാമത്തിലായിരിക്കുമ്പോൾ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അവസ്ഥ ​ഗുരുതരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എങ്കിലും പരമാവധി ചികിത്സ നല്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാതെ പോയി. കഴിഞ്ഞ ദിവസം ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആയിരങ്ങളാണ് പ്രിയ താരത്തിന്റെ വിയോ​ഗമറി‍‍ഞ്ഞ് ബെം​ഗളൂരുവിലെ ആശുപത്രിയിലേക്കും താരത്തിന്റെ വസതിയിലേക്കും ഒഴുകിയെത്തിയത്. പൊതുദർശനത്തിൽ പങ്കെടുക്കാനും പ്രിയ താരത്തിന് അവസാനമായി അന്ത്യാഞ്ജലി നേരാനും മണിക്കൂറുകളോളം ആരാധകർ ക്യുവിൽ നിൽക്കുകയാണ്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അത്രമേൽ വ്യായാമത്തിലും ജീവിതരീതികളിലും ശ്രദ്ധ ചെലുത്തി ജീവിക്കുന്ന പുനീതിന് എങ്ങനെ ഇങ്ങനൊരു അവസ്ഥയുണ്ടായി എന്ന ആശ്ചര്യപ്പെടുകയാണ് എല്ലാവരും. പുനീതിന്റെ അപ്രതീക്ഷിത വേർപാടിൽ വേദനയറിച്ച് നടി മേഘ്ന രാജ് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുമാകയാണ്.

മേ​ഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള പുനീതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മേഘ്നയുടെ കുറിപ്പ്. ചിരഞ്ജീവി സർജയുടേതും പുനീതിന് സംഭവിച്ചത് പോലെ ഒരു അപ്രതീക്ഷിത മരണമായിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ചിരുവിന്റെ വേർപാട്. ചീരുവിനൊപ്പം നിൽക്കുന്ന പുനീത് ചിത്രം പങ്കുവെച്ചുകൊണ്ട് മേഘ്ന കുറിച്ചത് ഇങ്ങനെയാണ്.

‘ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ദൈവം ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്’ മേഘ്ന കുറിച്ചു. ചിരുവിന്റെ മരണം 39 ആം വയസിലായിരുന്നു. അതും ഹൃദയാഘാതമായിരുന്നു. പി​താ​വി​നോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സ​ത​ട​സവും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ചി​ര​ഞ്ജീ​വി സ​ർ​ജ​യെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിരു മരിക്കുമ്പോൾ ​ഗർഭിണിയായിരുന്നു മേഘ്ന. റയാൻ രാജ് സർജ എന്ന മകനാണ് ഇപ്പോൾ ചിരുവിന്റെ വേർപാടിന് ശേഷം മേഘ്നയുടെ എല്ലാം. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിന്റെ ഒന്നാം പിറന്നാൾ മേഘനയും ബന്ധുക്കളും ആഘോഷിച്ചിരുന്നു.

കന്നട സിനിമാലോകത്തെ പവർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുനീത് പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. കര്‍ണാടകയിൽ ഇതുവരെ പുനീത് നിരവധി സന്നദ്ധപ്രവർത്തനങ്ങളാണ് നടത്തിയത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. 2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രമാണ് കന്നട സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. പുനീതിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി തെന്നിന്ത്യൻ താരങ്ങളാണ് ഒഴുകിയെത്തിയത്. സുഹൃത്തിന്റെ അവസ്ഥ കണ്ട് നടൻ ശരത്കുമാർ അടക്കമുള്ളവർ പൊട്ടിക്കരഞ്ഞു. മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിൽ പുനീത് അഭിനയിച്ചിരുന്നു. ഭാവനയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. തെന്നിന്ത്യയിലെ എല്ലാ താരങ്ങളുമായി സൗഹൃദമുണ്ടായിരുന്ന പുനീതിന്റെ വേർപാടിൽ മലയാള സിനിമാ താരങ്ങളടക്കം അനുശോചനം അറിയിച്ചു.

കുട്ടിക്കാലത്ത് തന്നെ സിനിമയിലെത്തിയ പുനീത് 1985ൽ ബെറ്റെഡ ഹൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 29 ഓളം കന്നട ചിത്രങ്ങളിൽ ഇതിനകം പുനീത് അഭിനയിച്ചിട്ടുണ്ട്. അവസാനമായി റിലീസിനെത്തിയ പുനീത് സിനിമ യുവരത്നയാണ്. പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണവാർത്ത എത്തിയത്. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്‌കാരം. അച്ഛന്‍ രാജ്കുമാറിന്റെ ശവകുടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക.

about meghna raj

Safana Safu :