അവരും ഈ ഭൂമിയുടെ സ്വന്തമാണ്… പോരാളികളാണ്, തോറ്റുപോകാതിരിക്കാൻ അവസാന ശ്വാസം വരെ ആഞ്ഞാഞ്ഞ് പൊരുതുന്നവരാണ്! അവർക്കൊരിടം ഒരുങ്ങുന്നുണ്ടിവിടെ; കിടിലൻ ഫിറോസിനൊപ്പം അഡോണി; കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ താരത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത് ബിഗ് ബോസായിരുന്നു. എഴുപതിലേറെ ദിവസങ്ങള്‍ ഷോയില്‍ തുടര്‍ന്നതിന് ശേഷമായിരുന്നു അഡോണി പുറത്തായത്. മഹാരാജാസ് കോളേജിൽ നിന്ന് ബിഗ് ബോസ്സിൽ മത്സരിക്കാനെത്തിയ അഡോണിക്ക് നിരവധി ഫോളോവേഴ്സുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഡോണി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

കുറിപ്പ് ഇങ്ങനെയാണ്

എത്രനാളാണ് നമുക്ക് ആയുസ്സുള്ളത്? ആർക്കറിയാം! ഉള്ളിലേക്കെടുക്കുന്ന ശ്വാസം തിരിച്ചിറങ്ങുമെന്ന് ആർക്കെങ്കിലും ഉറപ്പിക്കാനാക്കുമോ? ഇല്ല. ജീവിക്കുക എന്നത് അനുനിമിഷം നാം നടത്തുന്ന സമരം കൂടിയാവുകയാണ്. എന്തിനോടുള്ള സമരമാണത്? ഒറ്റയായിപ്പോകാതിരിക്കാൻ! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും! മറന്നുപോകാതിരിക്കാൻ..

നമ്മൾ മാത്രമല്ല, മറ്റു മനുഷ്യരും. അവർ നമ്മുടെ ആരാണ്? ആരെയാണ് നാം ചേർത്തുപിടിക്കേണ്ടത്? ആരും ആവണമെന്നില്ല! അവരും ഈ ഭൂമിയുടെ സ്വന്തമാണ്. അവരും പോരാളികളാണ്. തോറ്റുപോകാതിരിക്കാൻ അവസാന ശ്വാസം വരെ ആഞ്ഞാഞ്ഞ് പൊരുതുന്നവരാണ്! പോരാളികള്‍! അവർക്കൊരിടം ഒരുങ്ങുന്നുണ്ടിവിടെ… കൈയിൽ അധികമൊന്നും കൂട്ടിയിരിപ്പില്ലാത്ത മനുഷ്യർ കൈമെയ് മറന്ന് ചേർത്തൊരുക്കിയ ഒരു കൊച്ചുവീട്. സനാഥാലയം, മുണ്ടക്കയത്തൂന്ന് ഇങ്ങ് പോന്നു. കണ്ടു. പറ്റുന്നപോലെ കൂടെ കൂടി. കൊറേ മനുഷ്യരെ പരിചയപ്പെട്ടു. അവരും പൊരുതുകയാണ് ആരുമില്ലാത്തവർക്ക് ഞങ്ങളുണ്ടെന്നുറപ്പിച്ചുകൊണ്ട്….

ബിബി വീട്ടിലെ സഹ മത്സാർഥിയും ആർജെയുമായ കിടിലം ഫിറോസിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അഡോണി കുറിപ്പ് പങ്കുവെച്ചത്

കിടിലം ഫിറോസും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന സനാഥാലയം എന്ന വീട് ഇന്ന്
നാടിന് സമർപ്പിക്കുകയാണ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വരുന്ന ഏറ്റവും അർഹരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ പോരാളികളെ കണ്ടെത്തുകയും അവർക്ക് നൽകാവുന്ന ഏറ്റവും മനോഹരമായ അന്തരീക്ഷത്തിൽ സൗജന്യ താമസവും ,സൗജന്യ ഭക്ഷണവും നൽകുക എന്ന സ്വപ്ന പദ്ധതിയാണ് സനാഥാലയം ക്യാൻ കെയർ.

Noora T Noora T :