മജ്‌സിയ ഡിംപൽ വഴിക്കിനു ശേഷം ഡിംപൽ മണിക്കുട്ടൻ വഴക്കോ?; തിങ്കളിന്റെ വാക്കുകൾ വൈറൽ!

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സീസൺ ആയിരുന്നു കഴിഞ്ഞ മൂന്നാം സീസൺ . നടൻ മണിക്കുട്ടൻ ആയിരുന്നു വിജയി ആയത്. എട്ട് പേരായിരുന്നു ഫൈനലിൽ ഇടം പിടിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളായിരുന്നു ഈ എട്ട് പേരും. മണിക്കുട്ടൻ ടൈറ്റിൽ വിന്നറായപ്പോൾ രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. സെക്കൻഡ് റണ്ണറപ്പ് ഡിപംലും നാലാം സ്ഥാനം റംസാനും അഞ്ചാമത അനൂപും എത്തിയിരുന്നു. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ കിടിലൻ ഫിറോസ്, ഋതു, നോബി എന്നിവർ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞിട്ടും മുകച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്.

മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞു പോയ ബിഗ് ബോസ്. ഷോയെ പൂർണ്ണമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ഹൗസിലെത്തിയത്. ബിഗ് ബോസിനെ ഒരു മത്സരമായി കണ്ട് കൊണ്ടാണ് ഇവർ അവസാനം വരെ വീട്ടിൽ നിന്നതും. സൗഹൃദം മാറ്റി നിർത്തി കൊണ്ടാണ് താരങ്ങൾ ഗെയിം കളിച്ചത്. എന്നാൽ ടാസ്ക്കിന് ശേഷം വീണ്ടും സുഹൃത്തുക്കളാവുന്ന കാഴ്ചയായിരുന്നു കണ്ടത്. ഹൗസിൽ സുഹൃത്തുക്കളായിരുന്ന പലരും പുറത്ത് ഇറങ്ങിയതോടെ പിരിയുകയായിരുന്നു.

ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സൗഹൃദമായിരുന്നു മജ്സിയയുടേതും ഡിംപൽ ഭാലിന്റേയും. ബിഗ് ബോസ് ഷോയിലൂടയാണ് താരങ്ങൾ സുഹൃത്തുക്കളാവുന്നത്. ഹൗസിലെത്തി വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു. നിരവധി ഫൻസ് പേജുകളും ഇവരുടെ പേരിൽ ഉയർന്നിരുന്നു. എന്നാൽ മജ്സിയ ഷോയിൽ നിന്ന് പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളൽ വഴുകയായിരുന്നു. തുടക്കത്തിൽ ഡിംപലിനെ പിന്തുണച്ച് മജ്സിയ സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴുവാക്കുകയായിരുന്നു. മജ്സിയയ്ക്കെതിരെ ഡിംപലിന്റെ സഹോദരി തിങ്കളും രംഗത്ത് എത്തിയിരുന്നു. ഫിനാലെ ഷൂട്ടിനിടയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

മജ്സിയയെ പോലെ തന്നെ മണിക്കുട്ടനും ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു. മജ്സിയ പോയതന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മജ്സിയ പുറത്ത് പോയപ്പോൾ ഡിംപലിന് കൂട്ടായി നിന്നത് മണിക്കുട്ടനായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു. ഡിംപലിന് വേണ്ടി ബിഗ് ബോസിൽ നിന്ന് ഒരു പ്രതിമ നടൻ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പ്രേക്ഷകർ ഏറെ സ്വീകരിച്ച സൗഹൃദം ആയിരുന്നു ഇവരുടേത്.

ബിഗ് ബോസ് ഹൗസിൽ ചങ്ക് ചങ്ങാതിമാരായ ഇവരെ ഷോയ്ക്ക് ശേഷം അധികം ഒന്നിച്ച് കണ്ടിട്ടില്ല. ബിഗ് ബോസ് താരങ്ങൾ ഒന്നിച്ച് ലൈവിൽ എത്താറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപലും മണിക്കുട്ടനും ഒന്നിച്ച് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല . ഇരുവരോട് ഒരുമിച്ച് എത്തണമെന്ന് പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിത പ്രേക്ഷകരെ ഏറെ ആശയ കുഴപ്പത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്ത് പ്രചരിക്കുന്നത്. ഡിംപലും മണിക്കുട്ടനും സൗഹൃദം അവസാനിപ്പിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇരുവരും തെറ്റിയെന്നുള്ള വിവരം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഡിംപലിന്റെ സഹോദരി തിങ്കളിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സൗഹൃദമായിരുന്നു ഇവരുടേത്.

about manikkuttan

Safana Safu :