ആദ്യത്തെ കണ്‍മണിയെ വരവേറ്റ് നടന്‍ ജിനു ജോസഫ്

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച്‌ നടന്‍ ജിനു ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ആദ്യത്തെ കണ്‍മണിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ബിഗ് ബി യിലൂടെ സിഎൻമയിൽ എത്തിയ ജിനു ഇയ്യോബിന്റെ പുസ്തകത്തിലെ ഇവാന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെ സമയം തന്നെ അഞ്ചാം പാതിരായിലെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി

പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ച എസിപി അനില്‍ മാധവന്‍. അന്‍വര്‍, വരത്തന്‍, കോമ്രേഡ് ഇന്‍ അമേരിക്ക, സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Noora T Noora T :