പിവിആറുമായുള്ള തര്‍ക്കം; മധ്യസ്ഥം വഹിച്ച എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

പിവിആര്‍ തീയറ്റര്‍ ശൃംഖലയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥം വഹിച്ച വ്യവസായി എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. യൂസഫലിയെ നേരിട്ട് കണ്ട് സ്‌നേഹാദരങ്ങളറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ഫെഫ്ക വര്‍ക്കിങ്ങ് സെക്രറ്ററി സോഹന്‍ സീനുലാല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയിലെ അവരുടെ സ്‌ക്രീനുകളില്‍ മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന അങ്ങേയറ്റം അപലപനീയമായ തീരുമാനമെടുത്തപ്പോള്‍, ഫെഫ്ക അതിനെതിരെ കൃത്യമായ പ്രതിരോധം തീര്‍ത്തു. ഈ വിഷയത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ ശ്രീ. എം എ യൂസഫലിക്ക് മെയില്‍ അയച്ചു.

തുടര്‍ന്ന്, അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് പ്രശ്‌നപരിഹാരത്തിന് കാരണമായത്. ഇന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട് ഞങ്ങളുടെ സ്‌നേഹാദരങ്ങളറിയിച്ചു. എന്നോടൊപ്പം, ഫെഫ്ക പ്രസിഡന്റ് ശ്രീ.സിബി മലയില്‍, ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ശ്രീ. രണ്‍ജി പണിക്കര്‍, ഫെഫ്ക വര്‍ക്കിങ്ങ് സെക്രറ്ററി ശ്രീ.സോഹന്‍ സീനുലാല്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീ. എം എ യൂസഫലിക്ക് നന്ദി, സ്‌നേഹം.

Vijayasree Vijayasree :