മിനിസ്‌ക്രീനിലെ ഭാഗ്യ താരങ്ങളായ ദര്‍ശക് ഗൗഡയും ശില്പ രവിയും വിവാഹിതരാകുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു. തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായ നടന്‍ ദര്‍ശക് ഗൗഡയും ശില്പ രവിയുമാണ് വിവാഹിതരാകുന്നത്.

ഈ മാസം 25നു ബാംഗ്ലൂരില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുക്കും. കൊറോണയും ലോക് ഡൗണുമാണ് വിവാഹം നീണ്ടുപോകാന്‍ കാരണമെന്ന് ദര്‍ശക് പറയുന്നു. മെയ് മാസത്തില്‍ വിവാഹത്തീയതി തീരുമാനിച്ചിരുന്നു.

Noora T Noora T :