എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ അയാൾ ശ്രമിച്ചു! ഭാവനയുടെ ആ നിർണ്ണായക വെളിപ്പെടുത്തൽ… അത് സംഭവിക്കുമോ?

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഭാവന
കണ്ടെത്തുകയായിരുന്നു.

നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. നടിയായും സഹനടിയായും ഒക്കെയുള്ള ഭാവനയുടെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു

തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇനി മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധനമാണ് ഭാവനയ്ക്കുള്ളത്

ഇന്നും ഭാവന എന്ത് കൊണ്ട് മലയാളത്തിൽ പഴയത് പോലെ സജീവമാകുന്നില്ല എന്ന ചോദ്യം ആരാധകർ ഇപ്പോഴും ഉയർത്തുന്നുണ്ട്. ഭാവനയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്

ഏഷ്യനെറ്റിന് കൊടുത്ത ഇന്റർവ്യൂ ഭാവന ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ന്യൂസിന് നൽകിയ അഭിമുഖം പിന്നീട് സംപ്രേക്ഷണം ചെയ്യരുതെന്ന് ഭാവന ആവശ്യപ്പെട്ടിരുന്നു. അത് ചാനൽ തന്നെ പുറത്ത് വിട്ടിരുന്നു. പുറത്ത് മുഴുവൻ അഭിമുഖം തുറന്ന് പറഞ്ഞില്ലെങ്കിലും ഭാവന ആ അഭിമുഖത്തിൽ പോയന്റ് ഔട്ട് ചെയ്ത് ഒരു കാര്യം ഏഷ്യനെന്റ് തുറന്ന് പറയുകയായിരുന്നു

മലയാള സിനിമയിൽ മാറ്റിനിർത്താനും അവസരങ്ങൾ ഇല്ലാതാക്കാനും പലരും ശ്രമിച്ചിട്ടുണ്ടെന്നാണ് ഭാവന പറയുന്നത്. മാറ്റി നിർത്താനും അവസരങ്ങൾ ഇല്ലാതാക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, എന്റെ ലൈഫ് വേറെ ആര് വിചാരിച്ചാലും തകരില്ല എന്നും ഭാവന ആത്മവിശ്വാസത്തോടെ ഇതിൽ പറയുന്നുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ അവസരങ്ങൾ നിഷേധിക്കുന്ന ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമ ഇല്ലാതായാലോ മാറ്റി നിർത്തിയാലോ എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല.

പ്രഫഷൻ ജീവിതം ഇല്ലാതാകുമായിരിക്കും. എന്റെ വലിയ ജീവിതത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്റെ പ്രഫഷൻ എന്നാണ് ഭാവന പറയുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. എന്ത് കൊണ്ടാണ് ഭാവന ഇങ്ങനെ പറഞ്ഞതെന്നും.. ആരൊക്കെയായിരിക്കും ഇതിന് പിന്നിലെന്നും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷെ ഭാവന ഇതിനെ കുറിച്ച് തുറന്ന് പറയാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ വീഡിയോ വീണ്ടും വൈറലായതോടെ ഭാവന ഇതേകുറിച്ച് തുറന്ന് പറയുമെന്നാണ് സോഷ്യൽ മീഡിയ കരുതുന്നത്

Noora T Noora T :