അഞ്ജലിയുമായിട്ടുള്ള പ്രണയം പറയാതെ പറഞ്ഞ് സാന്ത്വനത്തിലെ കലിപ്പന്‍; അഞ്ജലിയുടെ വാക്കുകൾ കേട്ട് അമ്പരന്ന് ആരാധകർ ; ഇനി ശിവാജ്ഞലി പ്രണയം പൂത്തുലയും !

സാന്ത്വനം കുടുംബത്തിലെ ഓണാഘോഷം കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഓണസദ്യയും പാട്ടും തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവുമൊക്കെയായി കുടുംബത്തിന്റെ ആഘോഷം പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്നതാണ്. അതേ സമയം ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ എപ്പിസോഡുകളില്‍ അഞ്ജലി ശിവനോട് പിണങ്ങുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഹരിയും ബാലനും വീട്ടില്‍ വന്നിട്ടും ശിവന്‍ മാത്രം താമസിച്ച് വന്നതിനായിരുന്നു അഞ്ജലിയുടെ വഴക്ക്. ഒരക്ഷരം പോലും ശിവനെ കൊണ്ട് മിണ്ടാന്‍ സമ്മതിക്കാതെ അഞ്ജലി വഴക്ക് ഉണ്ടാക്കിയെങ്കിലും ഓണത്തിന്റെ അന്ന് പ്രണയം തുളുമ്പുന്ന അവസ്ഥയിലായിരുന്നു ഇരുവരും.

അഞ്ജലിയ്ക്ക് കിടിലന്‍ സര്‍പ്രൈസുകള്‍ ഒരുക്കിയാണ് ശിവന്‍ ഓണം ആഘോഷിച്ചത്. ഏറ്റവുമൊടുവിലാണ് ഹല്‍വ എടുത്ത് കൊടുക്കുന്നത്. മുന്‍പ് അപ്പച്ചിയുടെ മകള്‍ വന്ന ദിവസം ഹല്‍വ ഇഷ്ടമല്ലെന്ന് അഞ്ജലി പറഞ്ഞെങ്കിലും പിന്നീടത് മാറ്റി പറഞ്ഞിരുന്നു. അത് മനസിലാക്കിയതോടെയാണ് ശിവന്‍ അഞ്ജലിയ്ക്ക് വേണ്ടി ആരുമറിയാതെ ഹല്‍വ കൊണ്ട് വന്നത്. അഞ്ജു പോലും അറിയാതെ അത് കൊടുക്കുകയും ചെയ്തു. ആദ്യം ഹല്‍വ മുറിച്ച് വായിലിട്ടതിന് ശേഷം ശിവനും കൊടുത്താണ് അഞ്ജലി തന്റെ സ്‌നേഹം തിരിച്ച് അറിയിച്ചത്. ഇതേ കുറിച്ച് നിരവധി കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

”ശിവേട്ടന്റെയും ഹരിയേട്ടന്റെയും കണ്ണന്റെയും പാട്ട് പൊളിച്ചു. ആ സീന്‍ പൊളിയായിരുന്നു. ഈ പാട്ട് കേട്ടാല്‍ ബാലേട്ടനെ ഓര്‍മ്മവരുമെന്നാണ് ഒരാള്‍ വരും. ചേട്ടനും അനിയന്മാരും ഒരുമിച്ചുള്ള വലിയ ആഘോഷമായി ഇത്തവണത്തെ ഓണം മാറി. ഒപ്പം ഭാര്യമാര്‍ കൂടി വന്നതോട് കൂടി സാന്ത്വനം കുടുംബത്തിന്റെ ഐശ്വര്യം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഈ ഒത്തൊരുമയാണ് സാന്ത്വനം കുടുംബത്തെ സാന്ത്വനമാക്കുന്നത്. ഓണക്കോടിയില്‍ എല്ലാവരെയും കാണാന്‍ നല്ല ചേലായിരുന്നു. ശിവനും അഞ്ജലിയും അപ്പുവും ഹരിയും ബാലനും ദേവിയുമെല്ലാം പരസ്പരം ചേരുന്ന വസ്ത്രങ്ങളിലാണ് എത്തിയത്.

ഓണത്തിന്റെ ആഘോഷങ്ങളെക്കാള്‍ ശിവനും അഞ്ജലിയും ഒരുമിച്ചുള്ള രംഗമാണ് ഏറ്റവും മനോഹരമായത്. നമ്മുടെ ശിവാഞ്ജലി സീന്‍ അടിപൊളി ആയിരുന്നില്ലേ സൂര്‍ത്തുക്കളെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ അഞ്ചു ശിവേട്ടനോടുള്ള ഇഷ്ട്ടം സമ്മതിച്ചു കൊടുക്കുകയാണ്. ശിവനും നേരെ തിരിച്ച് തന്നെ. നേരത്തെ ഹല്‍വ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് അഞ്ജുവിന് വേണ്ടി പ്രത്യേകം ഹല്‍വ വാങ്ങി ഒളിപ്പിച്ച് വെക്കുകയും അത് സര്‍പ്രൈസ് കൊടുക്കുകയും ചെയ്തിരിക്കുകയാണ്.

ഇടയ്ക്ക് അഞ്ജലി ശിവനെ കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി. രണ്ടുപേരുടെയും പ്രണയം പൂത്തുലയുന്നതാണ് ഇതിലൂടെ കാണുന്നത്. ഇങ്ങനെയൊക്കെ പ്രണയകഥകള്‍ പോവുന്നതെങ്കില്‍ അവരെ പോലെ തന്നെ അപ്പുവും ഹരിയും മനോഹരമാവുന്നുണ്ടെന്നാണ് മറ്റ് ചില കമന്റുകള്‍.

about shivanjali

Safana Safu :