അങ്ങനെ പോകണ്ട, പോയി പുറകില്‍ നില്‍ക്ക്; വരി തെറ്റിച്ച സല്‍മാന്‍ ഖാനോട് സുരക്ഷാ ഉദ്യോഗസ്ഥന്‍- വീഡിയോ വൈറലാകുന്നു

മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോട് ലൈനില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടന്‍.

ക്യൂ പാലിക്കാതെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ലൈനിന് പിന്നില്‍ നില്‍ക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. നടന്‍ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു. സല്‍മാന്‍ ഭായിയാണ് എന്ന് കൂടെയുള്ളവര്‍ പറയുന്നതിനൊപ്പം നിങ്ങള്‍ കൂടി പിന്നോട്ട് നില്‍ക്കൂ എന്ന് ഉദ്യോഗസ്ഥന്‍ അവരോട് തിരിച്ചു പറയുന്നതും കേള്‍ക്കാം.

ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് താരമെത്തിയത്. ടൈഗര്‍ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാന്‍ ഹാഷ്മിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുര്‍ക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശര്‍മ്മയാണ് സംവിധായകന്‍.

Noora T Noora T :