അയ്യപ്പൻ നായർ ഇതുപോലെ ലൗഡ് അല്ല, പുള്ളി തല്ലാൻ വരുവാണെങ്കിലും ഒരു മെനയുണ്ട് ; അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ ഒറിജിനലിനോട് നീതി പുലർത്തുന്നുണ്ടോ?

തെലുങ്ക് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്ന ‘എകെ’ തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസാവസാനം പുനരാരംഭിച്ചിരുന്നു. ‘ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഇപ്പോഴിതാ, മലയാളം സിനിമയിലെ നായകന്മാരെയും തെലുങ്കിലെ നായകന്മാരെയും കമ്പയർ ചെയ്യുന്ന ഒരു പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

“അയ്യപ്പനും കോശിയും എന്ന മലയാളം സിനിമയുടെ തെലുങ്ക് പതിപ്പാണ് ഭീംല നായക്…മനുഷ്യന്റെ പൊതുവെ ഉള്ള ഒരു സ്വഭാവം ആണ് ഒരാളെ മറ്റൊരാളുമായി കമ്പയർ ചെയുക.. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന കഥാപാത്രം അങ്ങേരുടെ മാനറിസത്തിൽ ഭംഗി ആക്കിയിട്ടുണ്ട്… അതെ അയ്യപ്പൻ നായരെ പവൻ കല്യാൺ അവതരിപ്പിക്കുന്ന ഭീംല നായ്ക് എന്ന കഥാപാത്രത്തിൽ കാണാൻ ശ്രമിച്ചാൽ അത് നടന്നെന്നു വരില്ല.. കാരണം ഈ നടന്മാർക്ക് അവരുടേതായ ഒരു അഭിനയ ശൈലിയുണ്ട്..ബിജുമേനോൻ അല്ല പവൻ കല്യാൺ..

പവൻ കല്യാൺ അല്ല ബിജുമേനോൻ.. പവൻ കല്യാണിന്റ സിനിമകൾ കണ്ടവർക്ക് അറിയാൻ സാധിക്കും അങ്ങേർക്കു അങ്ങേരുടേതായ ഒരു രീതിയുണ്ട് എല്ലാത്തിലും.. കൂൾ ആയി വന്നു നിന്നു തകർക്കുന്ന ഒരു നടൻ ആണ് അത്.. അതുകൊണ്ട് ഭീംല നായ്ക്ക് എന്ന അയ്യപ്പനും കോശിയുടെ തെലുഗു റീമേക്കിൽ.. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പനെ തേടി ആരും പോകണ്ട അത് പവൻ കല്യാണിന്റെ ഭീംല നയക്ക് മാത്രം ആയിരിക്കും.”

മൂവി സ്ട്രീറ്റിൽ ചാൾസ് അഗസ്റ്റിൻ പങ്കുവച്ച ഈ കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കുറിപ്പിന് താഴെ വന്ന രസകരമായ ഒരു കമ്മന്റ് ഇനങ്ങനെയാണ് .

“എൻ്റെ പൊന്നു ചേട്ടാ.. ഇനി എന്തൊക്കെ പറഞ്ഞാലും ഇതുപോലെ വൃത്തികേട് ആക്കിയാ പറഞ്ഞു പോകും.. അയ്യപ്പൻ നായർ ഇതുപോലെ ലൗഡ് ആയിട്ടുള്ള ഒരു ആളല്ല. പുള്ളി തല്ലാൻ വരുവാണെങ്കിലും അതിനൊരു മെന ഉണ്ട്. ഇങ്ങനെ ഗ്രഹണി ബാധിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കൊടുത്ത് എന്നു പറയുന്ന പോലെ ആക്രാന്തം കാണിക്കില്ല. ഇതിപ്പോ പിങ്ക് ൻ്റെ റീമേക്കിൽ കാണിച്ച അതെ വെപ്രാളവും ആക്രാന്തവും, ആ സിനിമയിലെ കഥാപാത്രം ഇതിൽ ലുങ്കി ഉടുത്ത് വന്ന പോലെ.. പിന്നെ അയ്യപ്പനും കോശിയും റീമേക്ക് എന്ന് പറയുമ്പോൾ ഒറിജിനലിനോഡ് നീതി പുലർത്തിയൊ എന്ന് കമ്പയർ ചെയ്യുന്നത് സ്വാഭാവികം.

about ayyappanum koshiyum

Safana Safu :