സാന്ത്വനത്തിലെ ബാലേട്ടൻ ഒരു ഒന്നൊന്നര സൈക്കോയാ ; സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുന്ന സാന്ത്വനം കുടുംബം ; ബാലേട്ടൻ റോസ്റ്റഡ് വീഡിയോ കാണാം !

പ്രേക്ഷകരുടെ പ്രിപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം. ശിവനും അഞ്ജലിയും പ്രണയത്തിലായതോടെ പരമ്പര ഒന്നുകൂടി ഉഷാറായിരിക്കുകയാണ്. കുടുംബപ്രേക്ഷകരിൽ മാത്രം ഒതുങ്ങുന്ന പരമ്പരയല്ല സാന്ത്വനം. യുവാക്കള്‍ക്കിടയിലും സാന്ത്വനം വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമുണ്ട് ആരാധകർ. അതിൽ കുടുംബത്തിലെ മുതിർന്ന ജേഷ്ടനും സാന്ത്വനത്തിലെ നെടുംതൂണുമായി നിൽക്കുന്ന കഥാപാത്രമാണ് ബാലൻ. കുടുംബത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ബാലനാണ്. അതായത് കുടുംബത്തിലെ സഹോദരന്മാർക്കും അവരുടെ ഭാര്യമാർക്കും സ്വാതന്ത്യം അനുവദിച്ചുകൊടുക്കുന്ന കഥാപാത്രം. എന്നാൽ, തീർത്തും ഒരു മൂരാച്ചിയല്ല നമ്മുടെ ബാലേട്ടൻ.

ഇപ്പോഴും ബാലേട്ടന്റെ മദ്യപിച്ചിട്ടുള്ള വീഡിയോ ആരാധാകർക്ക് മറക്കാൻ സാധിക്കാത്ത ഒന്നാണ്. വെള്ളമടിച്ചാൽ ബാലേട്ടന് കുടുംബസ്നേഹം ഒന്നുകൂടി കൂടും എന്നത് മുൻപ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഒരു രാത്രി വെള്ളമടിച്ചിട്ട് ഉറങ്ങിക്കിടക്കുന്ന ഹരിയ്ക്കും ശിവനും അടുത്തുചെന്ന് കാണിക്കുന്ന സഹോദര സ്നേഹം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒന്നാണ്. തുടർന്നുള്ള ബാലേട്ടന്റെ പാട്ടിനെ ആരാധാകർ ട്രോളുന്നതിൽ കൂടുതൽ സഹോദരങ്ങളും വയ്യാതെ കിടന്ന അമ്മയും വരെ ട്രോളിയിട്ടുണ്ട്.

പക്ഷെ , ബാലേട്ടന്റെ ചെറിയ ചില എടുത്തുചാട്ടമാണ് ഇപ്പോൾ ബാലേട്ടനെ റോസ്റ്റ് ചെയ്തുകൊണ്ട് ആരാധകർ പറയുന്നത്. പൂർണമായി കേൾക്കാം വീഡിയോയിലൂടെ !

about balettan

Safana Safu :