നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്! ഇനിയുള്ള ആറു മാസം ദൈവത്തെ വിളിച്ച് ദിലീപ്..ട്വിസ്റ്റോടെ ട്വിസ്റ്റ്; എന്താകുമോ എന്തോ?

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി അനുവദിച്ചു. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നൽകിയത്.

കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത്. കേസിന്‍റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്.

കോവിഡിെന തുടർന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികൾ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ കേസിൽ നിന്ന് പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക് മുമ്പാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ് വാദം.

അതേസമയം കേസിലെ 34ാം സാക്ഷി കാവ്യ മാധവൻ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയിൽ സാക്ഷിവിസ്താരത്തിനായിരുന്നു കാവ്യ ഇന്നലെ ഹാജരായത്.

സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായപ്പോഴാണ് പഴയ നിലപാട് മാറ്റിപ്പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ കാവ്യയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയാണ് കാവ്യ. ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം.

നേരത്തെ നാല് പ്രമുഖ താരങ്ങള്‍ കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത്. അമ്മ സംഘടനയുടെ ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത് എന്നായിരുന്നു വാര്‍ത്തകള്‍. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന വിഷയത്തിലെ മൊഴിയാണ് സംഘടനയുടെ ഭാരവാഹി മാറ്റിപ്പറഞ്ഞത്.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

Noora T Noora T :