ഒരാളുടെ മോറല്‍ സൈഡിനെ എടുത്തിട്ട് ഈ പറയുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ ഒകെ അലക്കുന്നവരോട് പറയാനുളളത് ; ജിയാ ഇറാനി വിഷയത്തിൽ കിടിലം ഫിറോസിന്റെ മുന്നയിപ്പ് !

‌ബിഗ് ബോസ് മൂന്നാം സീസണിലെ വനിതാ മല്‍സരാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥി ആണ് റിതു മന്ത്ര. നടിയായും മോഡലായും തിളങ്ങിയ ശേഷമാണ് റിതു തു ബിഗ് ബോസില്‍ എത്തുന്നത്. ഷോയിലൂടെ നിരവധി ആരാധകരെയും റിതുവിന് ലഭിച്ചു. ബിഗ് ബോസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാത്ത നടി പിന്നീട് എല്ലാവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു .

എന്നാൽ റിതുവിനെ ചുത്തിപ്പറ്റിയാണ് ബിഗ് ബോസ് സീസൺ ത്രീയിലെ ഭൂരിപക്ഷം ഗോസിപ്പുകളും ഉണ്ടായിരിക്കുന്നത്. റിതു സ്വകാര്യ വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാത്തത് കൊണ്ടുതന്നെ റിതുവിന്റേതായി പുറത്തുവരുന്ന വാർത്തകളുടെ വാസ്തവംഎന്തെന്ന് ആർക്കും അറിയില്ലായിരുന്നു.

എന്നാൽ, ഇതാദ്യമായി റിതുവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുമാകയാണ് കിടിലം ഫിറോസ്. ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാളാണ് റിതു മന്ത്ര എന്ന് പറയുന്നതിനോടൊപ്പം റിതുവും ജിയാ ഇറാനിയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ചും ഫിറോസ് വെളിപ്പെടുത്തുന്നു.

മൂവി ബ്രാൻഡിൽ നല്‍കിയ അഭിമുഖത്തിലാണ് റിതുവിനെ കുറിച്ച് കിടിലം സംസാരിച്ചത്. ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാള്‍ റിതുവാണ്. ഒരു ശതമാനം പോലും ജെനുവിന്‍ അല്ലാതെ അവള്‍ കളിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ അങ്ങനെ പറഞ്ഞതിന് അവസാന എപ്പിസോഡുകള്‍ ആയപ്പോള്‍ എല്ലാവരും എന്നെ വളഞ്ഞ് നിന്ന് ആക്രമിച്ചു.

അവള്‍ ഇക്ക എന്ന് വിളിക്കുന്നിടത്തും ചേട്ടാ, ചേച്ചി എന്ന് വിളിക്കുന്നിടത്തും ഒകെ കൊടുക്കേണ്ട ഒരു ജെനുവിനിറ്റി കൃത്യമായിട്ട് കൊടുത്തിട്ടുണ്ട്. അകത്തും അങ്ങനെയായിരുന്നു പുറത്തും അങ്ങനെയാണ് റിതു.

പിന്നെ ഒരാളുടെ മോറല്‍ സൈഡിനെ എടുത്തിട്ട് ഈ പറയുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ ഒകെ അലക്കുന്നവരോട് പറയാനുളളത്; അത് അയാളുടെ സ്വകാര്യതയാണ്. നിങ്ങള്‍ക്കുമുണ്ട് സ്വകാര്യത. നിങ്ങളുടെ ജീവിതത്തിലേക്ക് അത്തരത്തിലുളള ഫോട്ടോസൊക്കെ സോഷ്യല്‍ മീഡിയയില്‍ വരുമ്പോഴെ നിങ്ങള്‍ക്ക് അതിന്‌റെ ഒരു ഇത് വരുളളു.

നിങ്ങളത് താങ്ങണമെന്നില്ല. എന്നാല്‍ ഋതു അതെല്ലാം താങ്ങി. വളരെ ബോള്‍ഡായിട്ട് കൈകാര്യം ചെയ്തു, ഫിറോസ് പറയുന്നു. പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ !

about bigg boss

Safana Safu :