അന്ന് തനിക്ക് സീറ്റ് നല്‍കാന്‍ കോളേജ് അധികൃതര്‍ വിസമ്മതിച്ചു, അതിന് അവര്‍ പറഞ്ഞ കാരണം!, തുറന്ന് പറഞ്ഞ് നടന്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സൂര്യ. സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സുരറൈ പോട്ര് വലിയ വിജയമാണ് നേടിയത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചെന്നൈയിലെ ലോയോള കോളേജിലാണ് സൂര്യ ബി കോം ഡിഗ്രി പൂര്‍ത്തിയാക്കിയത്. അന്ന് ലോയോള കോളേജില്‍ സീറ്റിനായി ശ്രമിച്ച സമയത്ത് സൂര്യയ്ക്ക് സീറ്റ് നല്‍കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. സൂര്യ തന്നെയാണ് ഇതേകുറിച്ച് ഒരു വീഡിയോ അഭിമുഖത്തില്‍ പറഞ്ഞത്.

1992ല്‍ ലോയോള കോളേജില്‍ തനിക്ക് അഡ്മിഷന്‍ നല്‍കാന്‍ മാനേജ്മെന്റ് തയ്യാറായിരുന്നില്ല എന്ന് നടന്‍ പറയുന്നു. അന്നത്തെ കാലത്ത് നിരവധി കോളിവുഡ് സെലിബ്രിറ്റികളുടെ മക്കള്‍ക്ക് അവിടെ അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ അവരെല്ലാം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അതിനാല്‍ മാനേജ്മെന്റ് സീറ്റ് പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കോളേജ് അധികൃതര്‍ സൂര്യയുടെ പിതാവ് ശിവകുമാറിനോട് പറഞ്ഞു.
എന്നാല്‍ അന്ന് സൂര്യ പിതാവിനും കോളേജ് അധികൃതര്‍ക്കും ഒരു ഉറപ്പ് കൊടുത്തു. ലോയോളയില്‍ തന്നെ തന്റെ പഠനം പൂര്‍ത്തിയാക്കുമെന്ന്. ആ ഉറപ്പ് സൂര്യ പിന്നീട് പാലിക്കുകയും ചെയ്തു.

തന്നെ പോലെ പ്രഭു, വെങ്കിടേഷ് എന്നീ താരങ്ങളും ലോയോള കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് എന്ന് സൂര്യ പറയുന്നു.ദളപതി വിജയ് തന്റെ ബാച്ച്‌മേറ്റ് ആയിരുന്നു. കോളേജ് ദിനങ്ങളില്‍ പോണ്ടിച്ചേരിയിലേക്ക് ഒറ്റ ദിവസത്തെ ട്രിപ്പ് പോയതും, എത്തിരാജ് വുമന്‍സ് കോളേജില്‍ ഇടയ്ക്കിടെ പോയതുമെല്ലാം നടന്‍ ഓര്‍ത്തെടുത്തു.

അതേസമയം നവരസ ആന്തോളജിയാണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ‘ഗിറ്റാര്‍ കമ്പി മേലെ നിന്ന്’ എന്ന ചിത്രത്തിലാണ് നടന്‍ ആന്തോളജിയില്‍ എത്തുന്നത്. ഗൗതം വാസുദേവ മേനോന്‍ ആണ് സൂര്യ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :