അഭിനയിച്ച കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന ബെൻ . ആദ്യ സിനിമയായതുകൊണ്ടും തന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ടെന്ന് അന്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘അഭിനയിച്ച കഥാപാത്രങ്ങളിൽ നാലും പ്രിയപ്പെട്ടതാണ്. എന്നാലും ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്. ആദ്യ സിനിമയായതുകൊണ്ടും എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ട്.
ബേബിമോളാണ് ഹെലനിലേക്കും ജെസിയിലേക്കുമൊക്കെ എത്തിച്ചത്. കുമ്പളങ്ങി ആദ്യ സിനിമയായിട്ടും ടെൻഷനടിക്കാതെ ചെയ്യാൻ പറ്റിയത് അതുമാത്രമാണ്. അഭിനയത്തിൽ ഒരു ഫൗണ്ടേഷൻ കിട്ടിയത് ദിലീഷേട്ടനിൽ നിന്നും ശ്യാമേട്ടനിൽ നിന്നുമാണ്. അതൊരുപാട് ഗുണമായിട്ടുണ്ട്. എല്ലാ സിനിമയ്ക്കും എനിക്കത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്. അന്ന പറഞ്ഞു.