കൂടെവിടെയില്‍ നിന്നും പിന്മാറി? ഇത് പ്രേക്ഷകർ അറിയാൻ വേണ്ടി ; വിശദീകരണവുമായി അന്‍ഷിത !

വളരെ പെട്ടെന്ന് ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ‘കൂടെവിടെ’ പറയുന്നത്. നിരവധി ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ കൃഷ്ണകുമാർ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര കൂടെയാണ് ‘കൂടെവിടെ’. ‘ആദിത്യന്‍’ എന്ന കഥാപാത്രത്തെയാണ് ‘കൂടെവിടെ’യിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്നത്.

പരമ്പരയിലെ നായികയായ സൂര്യയെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അന്‍ഷിത. കൂടെവിടെയിലും പ്രേക്ഷകരുടെ മനസ് കവരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് സീരിയലിന്റെ ജനപ്രീതിയ്ക്ക് കാരണം.

ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്‍ഷിത പരമ്പരയില്‍ നിന്നും പിന്മാറി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അന്‍ഷിത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൂടെവിടെ സീരിയലില്‍ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകര്‍ എന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു അന്‍ഷിതയുടെ പ്രതികരണം.

സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാര്‍ത്ത ഞാന്‍ തന്നെ അറിയുന്നത്. തല്‍ക്കാലം കൂടെവിടെയില്‍ നിന്നും ഞാന്‍ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തത് കൊണ്ട് വീട്ടില്‍ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി. നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങള്‍ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. സന്തോഷിക്കൂ. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഈ വാര്‍ത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്‌നേഹം മാത്രം. നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്‌നേഹം മെസേജ് ആയി ഇന്നലെ മുതല്‍ വരുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ ഇനിയും സൂര്യ ആയി കൂടെവിടെയില്‍ തുടരും എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

മഴവിൽ മനോരമയിലെ തകർപ്പൻ കോമടി എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുകയായിരുന്നു അൻഷിദ . സീ കേരളത്തിൽ സംപ്രേക്ഷകണം ചെയ്ത കബനി എന്ന പരമ്പരയിൽ വില്ലത്തി വേഷത്തിലൂടെയും അൻഷിദ തിളങ്ങി. പിന്നീട് കൂടെവിടെയിൽ നായികയായി എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

ABOUT KOODEVIDE

Safana Safu :