എനിക്ക് നമ്മളെ മിസ് ചെയ്യുന്നു! നോർമൽ ആയിരുന്ന് ബോർ അടിക്കുന്നു; സരയു

മലയാളികളുടെ പ്രിയ താരമാണ് സരയു മോഹന്‍. അഭിനേത്രി എന്നത് പോലെ തന്നെ സംവിധാനത്തിലും സരയു കെെവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ സരയു പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സരയു പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

തന്റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് സരയു പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രങ്ങളോടൊപ്പം രസകരമായ അടിക്കുറിപ്പോടെയാണ് സരയു പങ്കുവച്ചിരിക്കുന്നത്. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചുവെന്നാണ് സരയു പറയുന്നത്. എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ടെന്നും സരയു പറയുന്നു.

സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്ദവും നോര്‍മലുമായെന്നും സരയു പറയുന്നു. ചിത്രത്തിന് കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. സന്തുഷ്ട കുടുംബമാണെന്നും കപ്പിള്‍ ഗോളാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

Noora T Noora T :