നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്; വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ അവരുടെ മക്കളെക്കൂടി ഓർക്കുക

മലയാളികളുടെ പ്രിയ താരമാണ് ബാല. നടൻ, സഹനടൻ, വില്ലൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിൽ തിളങ്ങാൻ നടന് കഴിഞ്ഞിട്ടുണ്ട്. ബാലയുടെ സിനിമ ജീവിതവും അമൃതയുമായുള്ള വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത വസ്ത്രധാരണത്തെ കുറിച്ച് ബാല തുറന്ന് സംസാരിക്കുന്നു തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടൻ കാഴ്ചപ്പാട് വെളിപ്പെടുത്തിയത്.

വസ്ത്രധാരണത്തെ കുറിച്ചാണ് നടന്റെ വാക്കുകൾ.

ചിലർ തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ അവരുടെ മക്കളെക്കൂടി ഓർക്കുക എന്ന് ബാല. “ഒരു മരണ വീട്ടിൽ പോകുമ്പോൾ, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ പോകാറുള്ളൂ, കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ?” “ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും- ബാല പറയുന്നു

ഈ ഫീൽഡ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഉത്തരവാദിത്തം കൂടുതലാണ്. സംസാരിക്കുന്ന വാക്കുകൾ സൂക്ഷിച്ചു വേണം, ചെയ്യുന്നത് ശരിയായി ചെയ്യണം, എല്ലാത്തിനോടും ഒരു ബഹുമാനം വേണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്,” ബാല പറയുന്നു. സ്ത്രീകളെ, പ്രത്യേകിച്ച് തന്റെ അമ്മ, സഹോദരി എന്നിവരെ താൻ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് ബാല ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്

Noora T Noora T :