കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ കുറയുന്നു ; പ്രശംസിച്ച് തപ്‌സി പന്നുവിന്റെ കുറിപ്പ് !

കൊവിഡ് ഒന്നാം തരംഗം വിതച്ച നാശം അവസാനിക്കുന്നതിനു മുൻപ് തന്നെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇപ്പോൾ രാജ്യം കടന്ന് പോകുന്നത് അത്രയേറെ വിഷമ ഘട്ടത്തിലൂടെയാണ് .

പ്രതിദിനം ആയിരക്കണക്കിന് പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ഓക്‌സിജന്‍ ക്ഷാമവും, വാക്‌സിന്‍ ക്ഷാമവുമെല്ലാം നലവിലെ പ്രശ്‌നങ്ങള്‍ കൂടതല്‍ രൂക്ഷമാക്കുക മാത്രമാണ് ചെയ്യുന്നത്. മരണ നിരക്ക് ഉയരുന്നു എന്നതാണ് രണ്ടാം തരംഗത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കൊവിഡ് മരണ നിരക്ക് വളരെ കുറവാണ്.

ഇതോടെയാണ് ബോളിവുഡ് താരം തപ്‌സി പന്നു കേരളത്തില്‍ മരണ നിരക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത് . ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും മരണ നിരക്കിന്റെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് തപ്‌സി പന്നു കേരളത്തെ പ്രശംസിച്ചത്. പട്ടിക അനുസരിച്ച് കേരളം, ഒഡീസ, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം പഞ്ചാബിലാണ് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. അതിനൊപ്പം ഉത്തരാഖഢ്, ഗോവ, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഉണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 4,454 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ മരണ നിരക്ക് 3,03,720 ആയി ഉയര്‍ന്നു.

കേരളത്തില്‍ ഇതുവരെ 7358 പേരാണ് മരണപ്പെട്ടിരിക്കുന്നത്. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ രാജ്യത്ത് നൂറിന് മുകളില്‍ പ്രതിദിന മരണ സംഖ്യ കടന്നിരുന്നില്ല. എന്നാല്‍ രണ്ടാം വരവില്‍ മരണ സംഖ്യയില്‍ നേരിയ ഉയര്‍ച്ച സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

ഇന്നലെ മാത്രം 188 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ മരണ സംഖ്യ കുറയ്ക്കുന്നതിനാണ് പ്രധാനമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

about thapsi pannu

Safana Safu :