തനിക്കു ആഗ്രഹമില്ലാഞ്ഞിട്ടാണ് വിവാഹം ചെയ്യാത്തത്; പിറകെ താരത്തെ ഞെട്ടിച്ച് ആരാധികയുടെ ആ ചോദ്യം? മറുപടിയുമായി രഞ്ജിനി ഹരിദാസ് !

മലയാളികൾക്ക് അഭിമാനപൂർവം അംഗീകരിക്കാൻ സാധിക്കുന്ന അവതരകയാണ് രഞ്ജിനി ഹരിദാസ്. അവതരകയായി മാത്രമല്ല , മലയാളത്തിന്റെ പ്രിയ അഭിനേതാവും ഗായികയുമാണ് രഞ്ജിനി . ആങ്കറിംഗ് രംഗത്ത് എത്തിയിട്ട് ഏതാണ്ട് ഒന്നര പതിറ്റാണ്ടാവുമ്പോഴും രഞ്ജിനി സെലിബ്രിറ്റികൾക്കിടയിലെ ‘സിംഗിൾ പസംഗ’ കൂട്ടത്തിലെ അംഗമായി തുടരുകയാണ്. രഞ്ജിനി ഇനിയും വിവാഹം ചെയ്യാത്തതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദ്യം രഞ്ജിനിയോട് ആവർത്തിക്കുന്നുമുണ്ട് .

ഇക്കുറി ഇൻസ്റ്റഗ്രാമിൽ ആരാധകരുമായുള്ള സംവാദത്തിനിടയിലും രഞ്ജിനി ആ ചോദ്യം കേട്ടു. വീട്ടിൽ അമ്മയും അനിയൻ ശ്രീപ്രിയനുമാണ് രഞ്ജിനിയുടെ കുടുംബാംഗങ്ങൾ. അടുത്തിടെ കാമുകൻ ശരത് പുളിമൂടുമായുള്ള ചിത്രങ്ങൾ രഞ്ജിനി പോസ്റ്റ് ചെയ്യാൻ തുടങ്ങിയത് കൊണ്ട് വിവാഹക്കാര്യം വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. വിവാഹകാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രഞ്ജിനി നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്.

തനിക്കു ആഗ്രഹമില്ലാഞ്ഞിട്ടാണ് വിവാഹം ചെയ്യാത്തതെന്ന് ഒരു ചോദ്യത്തിന് രഞ്ജിനി മറുപടി നൽകി. അപ്പോഴാണ് രഞ്ജിനി നാത്തൂനായി വരാനുള്ള ആഗ്രഹവുമായി മറ്റൊരാൾ ചോദ്യം ചോദിച്ചത്. അതിന് രഞ്ജിനി രസകരമായ മറുപടിയാണ് ആരാധകയ്ക്ക് നൽകിയത്. ചോദ്യവും ഉത്തരവും ഇങ്ങനെയാണ്…

രഞ്ജിനിയുടെ സഹോദരനെ ഇഷ്‌ടമാണ്‌. എന്റെ നാത്തൂനായി വരാമോ എന്നായിരുന്നു രഞ്ജിനിയോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയായി, അനിയന്റെ തീരുമാനങ്ങൾ താനെടുക്കാറില്ല എന്നും ആ ഭാഗത്തു നിന്ന് ഒന്ന് ശ്രമിച്ചു നോക്കൂ എന്നുമാണ് രഞ്ജിനി മറുപടിയായി പറഞ്ഞത്.

രഞ്ജിനിയുടെ അച്ഛനുമമ്മയ്ക്കും രണ്ടുമക്കളാണ്. ഇടയ്ക്കിടെ രഞ്ജിനി അനിയനൊപ്പമുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.. കുറച്ചുദിവസങ്ങൾക്കു മുൻപായിരുന്നു അനുജന്റെ പിറന്നാൾ. അന്ന് രഞ്ജിനി പ്രത്യേകമായി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

about ranjini haridas

Safana Safu :