മോദിയല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ; നടന്‍ ചേതന്‍ കുമാര്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ഇപ്പോൾ ഇതാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം തുടരുമ്പോള്‍ കേരളം അതില്‍ നിന്നും മുക്തമാണ്. കോരള മോഡല്‍ റോള്‍ മോഡലാണെന്നും ചേതന്‍ ട്വീറ്റ് ചെയ്തു.

”ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം, കേരളം തിളങ്ങുന്ന അപവാദവും. കേരളം 2020ലെ കോവിഡില്‍ നിന്നും പഠിച്ചു. ഓക്‌സിജന്‍ വിതരണം 58% വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്നാട്ടിനും ഗോവയ്ക്കും ഓക്സിജന്‍ നല്‍കുന്നു. കേരള മോഡല്‍ സമം റോള്‍ മോഡല്‍. മോദിയല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ” എന്നാണ് ചേതന്‍ കുമാറിന്റെ ട്വീറ്റ്.

അതെ സമയം നടി റിച്ച ഛദ്ദയും കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ”കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാമ്പയിനില്‍ കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ അവര്‍ പഴയ നിലയിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ബഹുജന മതസമ്മേളനങ്ങളെല്ലാം റദ്ദാക്കി” എന്നാണ് റിച്ചയുടെ ട്വീറ്റ്.

Noora T Noora T :