സര്‍ജറിയുടെ പാട് കാണിച്ച് പോയിന്‌റ് പിടിക്കുകയാണ് ; ഡിമ്പലിനെതിരെ വീണ്ടും ആരോപണവുമായി കിടിലം ഫിറോസ്

ബിഗ് ബോസ് മൂന്നാം സീസണില്‍ ഇപ്പോൾ വഴക്കുകൾ മാത്രമാണ് നടക്കുന്നത്. ബിഗ് ബോസ് കൊടുത്തിരിക്കുന്ന ടാസ്‌കും അത്തരത്തിലുള്ളതാണ് . അതിൽ തന്നെ ഇപ്പോൾ പതിവായി പരസ്പരം വഴക്കുകളുണ്ടാക്കുന്ന രണ്ട് മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും ഡിമ്പല്‍ ഭാലും. ഇത്തവണ ഷോയില്‍ സ്‌ട്രോംഗായിട്ടുളള രണ്ട് പേരാണ് ഇരുവരും. ശക്തരായ എതിരാളികളെ ഒതുക്കുക എന്ന ഗെയിം പ്ലാനാണ് കിടിലം ഫിറോസ് ഷോയില്‍ നടപ്പിലാക്കുന്നത് എന്ന് കിടിലം തന്നെ സമ്മതിച്ചതുമാണ്.

അതുകൊണ്ട് തന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡിമ്പലുമായി വഴക്കിടുന്നത് കിടിലത്തിന്റെ പതിവായിരുന്നു. നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്കിനിടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഡിമ്പല്‍ സിമ്പതി കാണിച്ചാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്നാണ് കിടിലം ഫിറോസ് ആരോപിച്ചത്.

ഇതിന് ശസ്ത്രക്രിയ നടത്തിയ പുറകിലെ പാടുകള്‍ കാണിച്ചായിരുന്നു ഡിമ്പല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കിടിലം ഫിറോസിന്‌റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടുന്ന ഡിമ്പലിനെയും കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. പിന്നാലെ ഇന്നും ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

തനിക്ക് സംസാരിക്കാനുളളത് സംസാരിക്കും എന്ന് പറഞ്ഞാണ് ഡിമ്പല്‍ തുടങ്ങിയത്. നാട്ടുകൂട്ടത്തില്‍ എന്ത് ചോദ്യമാണ് തന്നോട് ചോദിച്ചതെന്നും മുഖത്ത് നോക്കി കാര്യം പറയാനുളള ധൈര്യം ഡിമ്പലിനില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു. ആകെ അറിയാവുന്നത് കരയാന്‍ മാത്രമാണ്. പണ്ട് നടന്ന സര്‍ജറിയുടെ പാട് കാണിച്ച് പോയിന്‌റ് പിടിക്കാനും സിമ്പതി പിടിക്കാനുമാണ് ഡിമ്പലിന്‌റെ ശ്രമം.

എന്നോട് സംസാരിക്കാനുളളത് എന്നോട് തന്നെ സംസാരിക്കണം എന്നും ഫിറോസ് പറഞ്ഞു. തുടര്‍ന്ന് തന്നോട് സംസാരിക്കാന്‍ എനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഡിമ്പലിന്‌റെ മറുപടി. നോബി ഇതിനിടെ കിടിലം ഫിറോസിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മണിക്കുട്ടന്‍ ഡിമ്പലിനെ പിന്തുണച്ച് സംസാരിച്ചു. കേള്‍ക്കാന്‍ കാതും കാണാന്‍ കണ്ണുമുളളവര്‍ എല്ലാം അറിഞ്ഞ് കഴിഞ്ഞു.

പക്ഷേ കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നത് അവരുടെ കുറ്റം. നിന്നെ മലയാളികള്‍ സ്വന്തം മകളെ പോലെ ദത്തെടുത്തു. എന്നിട്ട് ഫിറോസ് പറയുന്നത് സ്‌പെഷ്യല്‍ കിഡെന്നും, മണിക്കുട്ടന്‍ കിടിലം ഫിറോസിനെ മുന്നില്‍ നിര്‍ത്തി പറഞ്ഞു. തുടര്‍ന്ന് കളളം പറയുന്നത് ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് ഡിമ്പല്‍ പറഞ്ഞു.

വീക്ക്‌ലി ടാസ്‌ക്കിന്റെ അവസാന ദിനം കൂടിയായിരുന്നു ഇന്നലെ കടന്നുപോയത് . സായി വിഷ്ണുവിനെ കലിംഗ നാട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം കൈയ്യാങ്കളി നടന്നിരുന്നു. സായിയെ റംസാന്‍ ചെരുപ്പെടുത്ത് എറിഞ്ഞത് മണിക്കുട്ടന്‌റെ ദേഹത്ത് കൊണ്ടതാണ് വലിയ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമായത്. കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലാണ് ഉന്തുംതളളുമുണ്ടായത്. ഇതിനിടെ മല്‍സരാര്‍ത്ഥികളെ ഇവരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് ബിഗ് ബോസ് ഇടപെട്ട് ടാസ്ക് വീണ്ടും നടത്തി.

about bigg boss

Safana Safu :