മരക്കാർ അറബിക്കടലിന്റെ സിംഹത്തെയും ബാഹുബലിയെയം താരതമ്യപ്പെടുത്തേണ്ടതില്ല…ഏതൊരു സിനിമാപ്രേമിയും ആ കാര്യം മാത്രം ആലോചിക്കുക; സംഗീത സംവിധായകൻ രാഹുൽ രാജ്

100കോടി രൂപയുടെ ബഡ്​ജറ്റിൽ മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ഖ്യാതിയോടെയാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത്
മെയ് 13 ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നത്. 100 കോടി രൂപയാണ് ബജറ്റ്.

മരക്കാർ അറബിക്കടലിന്റെ സിംഹത്തെയും ബാഹുബലിയെയം താരതമ്യപ്പെടുത്തേണ്ടതില്ലെ ന്ന് സംഗീത സംവിധായകൻ രാഹുൽ രാജ് പറയുന്നു . മരക്കാർ ബാഹുബലിയുമായി താരതമ്യപ്പെടുത്താമോ എന്ന തരത്തിൽ ഒരാൾ ചെയ്ത കമന്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാഹുൽ രാജ് നൽകിയ മറുപടി ഇങ്ങനെ

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, പ്രിയൻ സാറിന്റെ മരയ്ക്കാറിലെ ക്രാഫ്റ്റ്മാൻഷിപ്പ് താരതമ്യം ചെയ്യേണ്ടത് ബാഹുബലിയോടൊന്നുമല്ല. ബാഹുബലി മോശം എന്നല്ല അതിനർത്ഥം. എങ്കിലും, എന്നോട് ചോദിച്ചാൽ, അതിന് അനുയോജ്യമായ താരതമ്യം എനിക്കേറ്റവും ഇഷ്ടപെട്ട ചില ഹോളിവുഡ് സംവിധായകരുടെ പീരീഡ് എപ്പിക്ക്‌സ് ആയിട്ടാണ്. നിങ്ങളാരും സിനിമ കാണാത്തത് കൊണ്ടാണ് ബാഹുബലിയുമായുള്ള ഈ താരതമ്യം വരുന്നതെന്നറിയാം. എങ്കിലും, മരയ്ക്കാർ കാണാത്ത ഏതൊരു സിനിമാപ്രേമിക്കും ഒരു കാര്യം ആലോചിച്ചാൽ മാത്രം മതിയാവും. 1996ൽ കാലാപാനി ക്രാഫ്റ്റ് ചെയ്ത മാന്ത്രികനാണ് മരയ്ക്കാറും ചെയ്തിരിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Noora T Noora T :