ഒരു മടിയും കൂടാതെ ശാരി അത് ചെയ്തു, ബാബു ആന്റണിയുടെ തുറന്നുപറച്ചില്‍

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ആ കാലത്ത് ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ബാബു ആന്റണി. പിന്നീട് കുറച്ച് അദ്ദേഹം സിനിമകളിൽ പിന്മാറിയിരുന്നു ഇപ്പോഴിതാ വലിയൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ പവര്‍ സ്റ്റാര്‍.

ഇപ്പോൾ ഇതാ ശാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ബാബു ആന്റണി എത്തിയത്. വീണ്ടും ലിസ” എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു .” നമുക്ക് ഒരു പടം എടുത്താലോ”. ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ഒരു വില്ലന്റെ കൂടെ പോസ് ചെയ്തുവെന്നായിരുന്നു ബാബു ആന്റണി കുറിച്ചത്

വില്ലൻ ചോദിച്ചതിനാലാവും പെട്ടെന്ന് തന്നെ ശാരി പോസ് ചെയ്തതെന്നായിരുന്നു ഒരാൾ പറഞ്ഞത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. ബാബു ആന്റണിയും ശാരിയും ഒരുമിച്ചുള്ള ചിത്രം കണ്ടപ്പോൾ സോഫിയയെക്കുറിച്ചായിരുന്നു ചിലരുടെ കമന്റുകൾ.

Noora T Noora T :