നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്, ഊറിച്ചിരിച്ച് ദിലീപ്! കോടതി വിധി ഞെട്ടിച്ചു

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. പരാതി ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർ‍ജി തള്ളണമെന്നും ദിലീപിന്‍റെ വാദം. ഇത് പരിഗണിച്ചാണ് നടപടി.

മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന‌് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു

കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അനിൽകുമാറിന്റെ നിയമനം. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശൻ രാജിവെച്ചത്.

കേരളക്കര നടുങ്ങിയ ഈ സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണ്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്യവേ നടി ആക്രമിക്കപ്പെടുകയായിരുന്നു ഇതാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ ആദ്യം അറസ്റ്റിലാകുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. പിന്നീടാണ് ദിലീപിന്റെ പേര് കേസിൽ ഉയര്‍ന്നു വന്നത്. ക്വട്ടേഷന് പിന്നിൽ ദിലീപാണ് എന്നായിരുന്നു പൊതുവായി ഉയർന്ന പ്രധാനമായ ആരോപണം. ഇതിനെ തുടർന്ന് ദിലീപ് പോലീസ് കസ്റ്റഡിയിലാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു

അതിനിടെ സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയത് വാർത്താ കോളങ്ങളിൽ ഇടം നേടിയിരുന്നു. നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടൻ ഇടവേള ബാബു എന്നിവർ ഒക്കെയായിരുന്നു കേസിൽ ഇതിനോടകം മൊഴി മാറ്റിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരൻ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നൽകിയ മൊഴി. കാവ്യ മാധവന്‍ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ്

Noora T Noora T :