തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്; അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’; അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യം; പ്രതികരണവുമായി നിഖില വിമൽ!

മലയാളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടാറുള്ള നായികയാണ് നിഖില വിമൽ. ലവ് 24 ആയിരുന്നു നിഖില ആദ്യമായി നായികയായ സിനിമ. ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. പലപ്പോഴും അഭിമുഖങ്ങളിലൂടെ നിഖില മാധ്യമ ശ്രദ്ധ നേടാറുണ്ട്.

എല്ലാ കാര്യങ്ങളിലും കൃത്യമായി അഭിപ്രായ പ്രകടനം നടത്തുന്ന വളരെ ചുരുക്കം നടിമാരിൽ ഒരാൾ കൂടിയാണ് നിഖില. 2020 കൊവിഡ് കാലത്താണ് നിഖിലയുടെ അച്ഛൻ മരിച്ചത്. റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു താരത്തിന്റെ അച്ഛൻ എം.ആർ പവിത്രൻ. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്റെ പിതാവ് മരിച്ചത്.

അച്ഛന്റെ മരണം വലിയ ആഘാതം നിഖിലയിൽ ഏൽപ്പിച്ചിരുന്നു. ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള ഓർമകൾ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നിഖില വിമൽ.

‘അഭിനയമാണ് എപ്പോഴും മനസിൽ. അഭിനയത്തിൽ കൂടുതൽ എന്ത് എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്നത് ആലോചിക്കുന്നുണ്ട്. തിയേറ്റർ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. പണ്ട് എനിക്ക് തിയേറ്റർ ചെയ്യാൻ പേടിയായിരുന്നു. അതിന്റെ രീതികളെ കുറിച്ച് ധാരണയില്ലായിരുന്നു.’

‘ഡാൻസും കാര്യങ്ങളും ഇപ്പോൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഞാൻ തിയേറ്റർ മുമ്പ് ചെയ്തിട്ടില്ല. എന്റെ അച്ഛന് ഒരു നാടക കമ്പനിയുണ്ടായിരുന്നു. ഞാൻ അന്ന് വളരെ കുഞ്ഞായിരുന്നു. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ ചമ്മലായിരുന്നു. അമ്മ ഡാൻസറാണ്’ നിഖില പറഞ്ഞു.

ഉടൻ തന്നെ അവതാരകന്റെ അടുത്ത ചോദ്യമെത്തി. ‘അച്ഛൻ നക്സലൈറ്റാണ്. അമ്മ ഡാൻസ് ടീച്ചറുമാണ് അല്ലേ?’ എന്നാണ് അവതാരകൻ നിഖിലയോട് ചോദിച്ചത്. ഉടൻ താരത്തിന്റെ മറുപടിയെത്തി. ‘അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അച്ഛൻ മരിച്ചു. പാവം അതിനെ വെറുതെ വിടൂ’ എന്നാണ് നിഖില പറഞ്ഞത്.

അവതാരകന്റെ അടുത്ത ചോദ്യം ‘നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസില്ലേ’ എന്നായിരുന്നു. അതിന് നിഖില നൽകിയ മറുപടി ഇതായിരുന്നു… ‘എന്റെ ഓർമയിലുള്ള അച്ഛൻ നക്സലേറ്റ് ആയിരുന്നില്ല. അമ്മയെ കല്യാണം കഴിക്കും മുമ്പാണ് അച്ഛൻ ഈ പരിപാടികളൊക്കെ ആക്ടീവായി ചെയ്തുകൊണ്ടിരുന്നത്.’

എനിക്ക് ഓർമവെച്ച് തുടങ്ങിയ സമയത്ത് അച്ഛന് ഒരു ആക്സിഡന്റൊക്കെ പറ്റി തീരെ വയ്യായിരുന്നു. തീരെ വയ്യാത്തൊരു അച്ഛനെയാണ് എനിക്ക് ഓർമയുള്ളത്. ആക്ടീവായ നക്സലേറ്റായ അച്ഛനെ എനിക്ക് ഓർമയില്ല’ നിഖില പറഞ്ഞു.

ദിലീപ് ചിത്രത്തിൽ നായികയാകും മുമ്പ് നിഖില അഭിനയത്തിൽ സജീവമായിരുന്നു. അതിന് മുമ്പും നിഖില സിനിമകൾ ചെയ്തിരുന്നു. ജയറാം സിനിമ ഭാ​ഗ്യ ദേവതയായിരുന്നു അത്. ചിത്രത്തിൽ ജയറാമിന്റെ സ​ഹോദരി വേഷമാണ് നിഖില ചെയ്തത്. ഭാ​ഗ്യദേവത വലിയ വിജയം നേടിയ സിനിമയായിരുന്നു.

ലവ് 24 എന്ന ചിത്രത്തിൽ കബനി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നിഖില ചെയ്തത്. അതിന് ശേഷം തമിഴിലും തെലുങ്കിലും അരങ്ങേറുകയും ചെയ്തിരുന്നു നിഖില. ഏറ്റവും ഒടുവിൽ ജോ ആൻഡ് ജോ, കൊത്ത് എന്നീ സിനിമകളാണ് നിഖി ല ചെയ്ത് റിലീസ് ചെയ്തത്.

about nikhila

Safana Safu :