അച്ഛനും അമ്മയും തലശ്ശേരിക്കാര്‍.., തമിഴ് നാട് സ്വദേശിയായിട്ടും പച്ചവെള്ളം പോലെ മലയാളം പറയും; വില്ലനായി എത്തി കയ്യടി നേടിയ ഹരീഷ് ഉത്തമന്റെ ഇനി ഉത്തരത്തിലെ പ്രകടനത്തിനായി കാത്ത് മലയാളികള്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ സുപരിചിതനാണ് ഹരീഷ് ഉത്തമന്‍. തമിഴ് നാട് സ്വദേശിയായിട്ടും നന്നായി മലയാളം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഹരീഷ് മലയാളം പറയാന്‍ പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇനി ഉത്തരം എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

അച്ഛനും അമ്മയും തലശ്ശേരിക്കാരാണെങ്കിലും മലയാളം അത്ര സംസാരിക്കില്ലായിരുന്നു. താന്‍ നന്നായി മലയാളം പറയാന്‍ പഠിച്ചത് കോളേജില്‍ നിന്നാണ്. കോയമ്പത്തൂര്‍ ജിആര്‍ ഡി കോളേജിലാണ് ഞാന്‍ ഡിഗ്രി ചെയ്തത്. അവിടെ മലയാളികളാണ് കൂടുതലുള്ളത്. അങ്ങനെയാണ് ഞാന്‍ നന്നായി മലയാളം പറയാന്‍ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത് അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന ഇനി ഉത്തരമാണ് ഹരീഷിന്‍്‌റെ റിലിസിനെത്തുന്ന ചിത്രം. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.

എഡിറ്റര്‍ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നാണ്. ഒരു ഫാമിലി ത്രില്ലറായാണ് ഇനി ഉത്തരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒക്ടോബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

Vijayasree Vijayasree :