‘എനര്‍ജി’ ആണ് സാറെ പുള്ളിയുടെ മെയിന്‍…, പ്രസന്ന മാസ്റ്ററുടെ പുത്തന്‍ ചുവടുകളുടെ പെരുന്നാളുമായി ‘മേം ഹൂം മൂസ’ എത്തുന്നു…!

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ഡാന്‍സ് കൊറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത്. 2001 ല്‍ മോഹന്‍ലാല്‍ ചിത്രമായ കാക്കക്കുയിലിലൂടെ കൊറിയോഗ്രാഫറായി എത്തിയ പ്രസന്ന മാസ്റ്റര്‍ ഇന്നും ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴും വളരെ എനര്‍ജറ്റിക്കായാണ് അദ്ദേഹം പ്രത്യക്ഷ്യപ്പെടാറുള്ളത്.

അദ്ദേഹത്തിന്റെ കൊറിയോഗ്രാഫിയും അങ്ങനെ തന്നെ. സന്ദര്‍ഭത്തിനു അനുയോജ്യമായി ആ സംഭവത്തെ കളറാക്കാന്‍ പ്രസന്ന മാസ്റ്റര്‍ തന്നെ ധാരാളം. ഇപ്പോഴിതാ മേം ഹൂം മൂസയില്‍ സൂപ്പര്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി എത്തുകയാണ് പ്രസന്ന മാസ്റ്റര്‍. മാസ്റ്ററുടെ പുത്തന്‍ അടവുകള്‍ കാണാന്‍ ഇനി സെപ്തംബര്‍ 30 വരെ കാത്തിരുന്നാല്‍ മാത്രം മതി.

3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Vijayasree Vijayasree :