അങ്ങനെ പാടാൻ പറഞ്ഞപ്പോൾ ശരത്തേ… ദൈവ കോപം കിട്ടുമെന്നാണ് ചിത്ര ചേച്ചി പറഞ്ഞത് ; ആ പാട്ടുപാടിനെത്തിയപ്പോൾ സംഭവിച്ചത് മനസ്സ് തുറന്ന് ശരത് !

മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ.എസ് ചിത്ര. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെയാണ് . ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടിയിട്ടുള്ളത്. എത്ര കേട്ടാലും കെ എസ് ചിത്രയുടെ പാട്ടുകള്‍ മലയാളികള്‍ക്ക് ഒരിക്കലും മടുക്കില്ല. മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളാണ് കെ എസ് ചിത്രയുടെത് കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്ക് ഗാനം ആലപിച്ചത് 1979ല്‍ ആണ്.

എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടി. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി.പതിനാറ് തവണ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.ആറ് തവണ ദേശീയ അവാര്‍ഡ് ലഭിച്ചു.ഇപ്പോഴിതാ ചിത്രയെ കുറിച്ച വാചാലനായിരുക്കുവാണ് .


തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് ശരത്. ഒരു മാത്ര കേട്ടാൽ അത്രമേൽ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന ഈണങ്ങളാണ് ശരത് എന്ന സംഗീതസംവിധായകൻ എന്നും മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.കാലമെത്ര കഴിഞ്ഞാലും അദ്ദേഹം ഈണമിട്ട പാട്ടുകൾക്കെല്ലാം,തുടർച്ചയായി എത്ര കേട്ടാലും…മടുപ്പുളവാക്കാത്മനോഹരമായ ഗാനങ്ങങ്ങളായിരുന്നു .
സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ശരത്തിന്റെ കോമ്പോസിഷനിൽ കാണാവുന്ന ഏറ്റവും വലിയ പ്രത്യേകത. ഒരു ഗാനം കേള്‍ക്കുമ്പോള്‍ ഇത് ശരത്തിന്റെ സംഗീതം ആണെന്ന് മലയാളി മനസിനെ കൊണ്ട് ശരത് പലപ്പോഴും പറയിപ്പിച്ചിരുന്നു. അവിടെയാണ് ശരത് എന്ന സംഗീത സംവിധായകന്റെ വിജയം.

വളരെ ബുദ്ധി മുട്ടേറിയതും എന്നാൽ തികച്ചും ശ്രവ്യാനന്ദകരവുമായ ഒരു ഓർക്കസ്‌ട്രേഷൻ രീതിയാണ് അദ്ദേഹം തന്റെ ഓരോ ഗാനത്തിലും പരീക്ഷിച്ചിരുന്നത്. പവിത്രം എന്ന ചിത്രത്തിലെ ശ്രീ രാഗമോ എന്ന ഗാനം ഖരഹരപ്രിയ രാഗത്തിലെ എക്കാലത്തെയും മികച്ച കോമ്പോസിഷനുകളില്‍ ഒന്നാണ്.
പലപ്പോഴും ഗാനമേളകളിൽ നിന്നൊക്കെ ശരത്തിന്റെ ഗാനങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. ഓര്‍ക്കസ്ട്രെഷൻ ചെയ്യിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണം. കർണാടിക് സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം ചില മനോഹരമായ ക്ലാസിക്കൽ, സെമി ക്ലാസ്സിക്കൽ ഗാനങ്ങളുടെ സൃഷ്ടിക്ക് കാരണമായിട്ടുണ്ട്.

ഡോ. ബാലമുരളീകൃഷ്ണയുടേയും ബി.എ ചിദംബരനാഥിന്റേയും അടുക്കല്‍ നിന്നാണ് ശരത് പ്രധാനമായും സംഗീതം പഠനം നടത്തിയത്. ഡോ.ബാലമുരളീ കൃഷ്ണയുടെ പ്രഥമ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രശസ്ത സംഗീത സംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ശരത് വിവാഹം കഴിച്ചിരിക്കുന്നത്.‌ശരത്തിനെ പറ്റി ആദ്യമായി സംവിധായകൻ ടി കെ രാജീവ് കുമാറിനോട് പറയുന്നത് നവോദയ ജിജോയാണ്. രാജീവ് ഗാന്ധര്‍വ്വം എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു.

ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് ഗാന്ധര്‍വ്വവുമായി സാമ്യമുള്ള കഥ പത്മരാജന്‍ ഞാന്‍ ഗന്ധര്‍വന്‍ എന്ന പേരിൽ ചെയ്യുന്നതായി അറിയുന്നത്. ഗാന്ധർവ്വത്തിന് വേണ്ടി ശരത് കമ്പോസ് ചെയ്ത ഗാനങ്ങളാണ് പിന്നീട് ക്ഷണക്കത്ത് എന്ന സിനിമയിൽ ഉപയോഗിച്ചത്.

ശരത് തന്റെ പത്തൊമ്പതാം വയസിലാണ് ആദ്യ സിനിമയായ ക്ഷണക്കത്ത് ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്. അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്.ശരത് ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ മായാ മഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

അതുപോലെ തന്നെ രാജീവ് കുമാർ സംവിധാനം ചെയ്ത തച്ചോളി വര്‍ഗ്ഗീസ് ചേകവർ എന്ന സിനിമയിലെ മാലേയം മറോടലിഞ്ഞു എന്ന ഗാനം സാക്ഷാല്‍ എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ച ഒന്നായിരുന്നു.

മോഹന രാഗത്തിലുള്ള ഗാനങ്ങൾ റഹ്മാനും ചെയ്തിട്ടുണ്ടെങ്കിലും അതിൽ ആരും ശ്രമിക്കാത്ത രീതിയിലുള്ള ഒരു തരം ഇറോട്ടിക്ക് ഫീലാണ് ശരത് ആ ഗാനത്തിന് നല്‍കിയത്. റഹ്മാനെ അമ്പരപ്പിച്ചതും അതിലേറെ കൗതുകം ഉണ്ടാക്കിയതും അത് തന്നെയാണ്.ഇപ്പോഴിത മലേയം മാറോടലിഞ്ഞുവെന്ന ​ഗാനം താൻ എങ്ങനെയാണ് ​കെ.എസ് ചിത്രയെ കൊണ്ട് പാിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. ‘ചിത്ര ചേച്ചിയെയാണ് എനിക്ക് പാടാൻ കിട്ടിയത്.’

‘ചേച്ചി എന്റെ സ്വന്തം ചേച്ചിയാണ്. അതുകൊണ്ട് തന്നെ ഈ പാട്ടിന്റെ ഫീൽ പറഞ്ഞ് കൊടുത്ത് മനസിലാക്കിപ്പിക്കുന്നതിന് പരിധിയുണ്ട്. ഇതൊരു ഇറോട്ടിക്ക് പാട്ടാണെന്ന് പറഞ്ഞാൽ ചേച്ചി കത്തുകയുമില്ല.’

‘ചേച്ചിക്ക് ആ കാര്യത്തിൽ ബുദ്ധിയില്ല. ചേച്ചി കംമ്പോസറുടെ പാട്ടുകാരിയാണ്. അതുകൊണ്ട് ചേച്ചിയെകൊണ്ട് പാടിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.”ചേച്ചി വിചാരിച്ചത് ​ഗുരുവായൂരപ്പനെ കുറിച്ചുള്ള പാട്ടാണ് എന്നൊക്കെയാണ്. ​ഗുരുവായൂരപ്പനെ വെച്ച് തമാശ കളിക്കല്ലേയെന്നൊക്കെ എന്നോട് പറയുന്നുമുണ്ട്. പാട്ട് പാടുന്നതിന് മുമ്പ് ചന്ദന തിരിയൊക്കെ കത്തിച്ച് വെച്ച് ഇരിക്കുകയാണ് ചേച്ചി. ഞാൻ പറഞ്ഞു ഭക്തി ​ഗാനമല്ല മസിലിന്റേതാണെന്ന്.’

‘പക്ഷെ ചേച്ചിക്ക് മനസിലായില്ല. ആ ലിറിക്ക് കുറച്ച് പച്ചയായിട്ടാണ് എഴുതിയിരുന്നത്. അവസാനം ഞാൻ ചേച്ചിയോട് പറഞ്ഞു ഞാൻ പാടുന്നത് കേട്ട് അതേ രീതിയിൽ പാടിയാൽ മതിയെന്ന്.’

‘അതിനിടയിൽ കുറച്ച് വശീകരിക്കുന്ന രീതിയിൽ പാടാൻ പറഞ്ഞപ്പോൾ ശരത്തേ… ദൈവ കോപം കിട്ടുമെന്നാണ് ചിത്ര ചേച്ചി പറഞ്ഞത്. ഇപ്പോഴാണ് ചേച്ചിക്ക് അതിന്റെ അർഥം മനസിലായത്. അയ്യേ… ഇതൊക്കെയാണോ ഞാൻ പാടിയതെന്ന്. അത്ര പാവമാണ് ചിത്ര ചേച്ചി’ ശരത് പറഞ്ഞു.

AJILI ANNAJOHN :