ഉത്സാഹിയായ അപ്പൂപ്പനെ വേണം ; ബേസിൽ ജോസഫ് ചിത്രത്തിലേയ്ക്ക് കാസ്റ്റിംഗ് കോൾ!

നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കോമഡി റോളുകളും സീരിയസ് റോളുകളും തന്റേതായ രീതിയിൽ മികച്ചതാക്കുന്ന താരമാണ് ബേസിൽ.ഇപ്പോഴിതാ ബേസിൽ ജോസഫ് നായകനാകുന്ന പുതിയ ചിത്രത്തിലേയ്ക്ക് ഉത്സാഹിയായ അപ്പൂപ്പൻ കഥാപാത്രം ചെയ്യാനുള്ള നടനെ തേടി അണിയറ പ്രവർത്തകർ.

65 നും 75 നും ഇടയിൽ പ്രായമുള്ള ആളിന് വേണ്ടിയാണ് കാസ്റ്റിംഗ് കോൾ. സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ അയക്കാൻ അറിയിച്ച് വാട്ട്സ് ആപ് നമ്പറും നൽകിയിട്ടുണ്ട്. ചിയേഴ്സ് എന്റർടെയിന്മെന്റിസിന്റെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം. ബേസിൽ ജോസഫ് നായകനായെത്തിയ ‘ജാൻ എ മൻ’, ‘വികൃതി’ എന്നിവ നിർമ്മിച്ച ബാനർ ആണ് ചിയേഴ്സ് എന്റർടെയിന്മെന്റ്സ്.

കോമഡിക്ക് പ്രാധാന്യം നൽകി എത്തിയ ‘ജാൻ എ മൻ’ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. പ്രശസ്ത ചലച്ചിത്രകാരന്മാരായ ജയരാജ്, രാജീവ് രവി, കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ചിട്ടുള്ളയാളാണ് ചിദംബരം. നടനും സഹോദരനുമായ ഗണപതിയാണ് ചിദംബരത്തിനൊപ്പം സിനിമയുടെ സഹരചയിതാവ്.

സംവിധായകൻ എംസി ജോസഫായിരുന്നു ‘വികൃതി’യുടെ സംവിധായകൻ. കൊച്ചി മെട്രോയിൽ അസുഖ ബാധിതനായി ഉറങ്ങിപ്പോയ ഒരാളെ മദ്യപനെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സ്ആപ്പിൽ ഫോട്ടോ പ്രചരിക്കുകയും അയാളുടെ ജീവിതം താറുമാറാക്കുകയും ചെയ്ത സംഭവ കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ടതാണ് വികൃതി എന്ന ചലച്ചിത്രം. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, വിൻസി അലോഷ്യസ് തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.

AJILI ANNAJOHN :