വ്യത്യസ്ഥനായ ഒരു കുറ്റാന്വേഷണ വിദഗ്ധനായി മൂസയ്ക്ക് പുറകേ ഒരു നിഴല്‍ പോലെ എസ്‌ഐ ആന്റോ…!; ‘മേം ഹൂം മൂസ’യിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുധീഷ് കരമന

മലയാളി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേം ഹൂം മൂസ’. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്നത് കാണാന്‍ അക്ഷമരായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രകടനത്തെ കുറിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. ചെയ്യുന്നതില്‍ നൂറു ശതമാനവും ഭംഗിയാക്കുന്ന അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഇന്നും ആരാധകര്‍ ഏറെയാണ്.

അത്തരത്തില്‍ സുരേഷ് ഗോപി കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ ചേര്‍ത്തുവെയ്ക്കാന്‍ പോകുന്ന മറ്റൊരു കഥാപാത്രമാണ് മൂസ എന്നതില്‍ സംശയമില്ല. ഈ കഥാപാത്രം മാത്രമല്ല, ചിത്രവും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം ലഭിക്കുന്ന പ്രേക്ഷകപിന്തുണ തന്നെ ഉദാഹരണമാണ്.

സുരേഷ് ഗോപിയ്‌ക്കൊപ്പം തന്നെ കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ കൂടി എടുത്തു പറയേണ്ടതായിട്ടുണ്ട്. സുധീര്‍ കരമന,
വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളിലൂടെ സ്വതസിദ്ധമായ അഭിനയമികവിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേത് മാത്രമായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേതാവ്. അദ്ദേഹത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടെ കാര്യമില്ല.

വേറിട്ട വഴികളിലൂടെ വഴി മാറി നടക്കുന്ന വ്യത്യസ്ഥനായ ഒരു കുറ്റാന്വേഷണ വിദഗ്ധനായി മൂസയ്ക്ക് പുറകേ ഒരു നിഴല്‍ പോലെ അയാളുമുണ്ട് ഈ ചിത്രത്തില്‍. സുധീറിന്റെ കരിയറിലെ വ്യത്യസ്തമാര്‍ന്ന ഒരു വേഷമാകും ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേയ്ക്ക് എത്തിയ അദ്ദേഹം ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളെ അവിസിമരണീയമാക്കിയിട്ടുണ്ട്.

സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു.

മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Vijayasree Vijayasree :