‘ഒരു സൂപ്പര്‍ താരത്തിന് തന്റെ വിഭവങ്ങളും സ്വാധീനവും ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗം’; അജയ് ദേവ്ഗണിനെ അഭിനന്ദിച്ച് കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുെ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അഹമ്മദാബാദില്‍ നാല് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് തുറന്നതിന് അജയ് ദേവ്ഗണിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.

‘ഒരു സൂപ്പര്‍ താരത്തിന് തന്റെ വിഭവങ്ങളും സ്വാധീനവും ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗം’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റിനോടൊപ്പമാണ് അഭിനന്ദനം അറിയിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അജയ് ആരംഭിച്ച ഒരു മള്‍ട്ടിപ്ലക്‌സ് ശൃംഖലയാണ് എന്‍. വൈ സിനിമാസ് .

കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ… ‘ഒരു സൂപ്പര്‍സ്റ്റാറിന് തന്റെ വിഭവങ്ങളും സ്വാധീനവും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗ്ഗമാണിത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, നമ്മുടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്‌ക്രീനുകളുടെ എണ്ണം= 7000ല്‍ താഴെയാണ്. ചൈനയിലെ സ്‌ക്രീനുകളുടെ എണ്ണം= കൂടുതല്‍ 70,000ല്‍ കൂടുതലും. അഭിനന്ദനങ്ങള്‍ സാര്‍’; അജയ് ദേവ്ഗണിനെ മെന്‍ഷന്‍ ചെയ്തു കൊണ്ട് കങ്കണ കുറിച്ചു.

അതേസമയം, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അജയ് ദേവ്ഗണിനെതിരെ കങ്കണ രംഗത്ത് എത്തിയിരുന്നു. അജയ് ദേവ്ഗണ്‍ ഒരിക്കലും തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ലെന്നാണ് കങ്കണ പറഞ്ഞത്. ‘അജയ് ദേവ്ഗണ്‍ മറ്റ് സിനിമകളെ പ്രോത്സാഹിപ്പിക്കും, പക്ഷേ എന്റെ സിനിമയെ പ്രോത്സാഹിപ്പിക്കില്ല’ കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Vijayasree Vijayasree :