സാജാ എന്ന വിളി കേൾക്കുമ്പോൾ കൂടെയുണ്ടെന്ന് തോന്നും; ഷട്ടില്‍ കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണുള്ള മരണം ; അവൻ പോയിട്ട് രണ്ടുവർഷമായെന്ന് അറിഞ്ഞു; ശബരിയെക്കുറിച്ചുള്ള നീറുന്ന ഓർമ്മകളുമായി സാജൻ സൂര്യ!

മിനിസ്‌ക്രീന്‍ പ്രേക്ഷകർക്കിടയിൽ സജീവ സാന്നിധ്യമാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ യൂത്ത് ഐക്കൺ. സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ് സാജൻ സൂര്യ എന്ന് ഇതിനോടകം തന്നെ എല്ലാവർക്കും അറിയാം.

മലയളികളുടെ പ്രിയ നടനും സാജൻ സൂര്യയുടെ പ്രിയ സുഹൃത്തായ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വേദനപ്പെടുത്തുന്ന ഒന്നാണ്. ശബരീനാഥ്‌ മരിച്ചു എന്ന് ഇനിയും തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് സാജൻ സൂര്യ പറഞ്ഞിരുന്നു.

ശബരിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളുമായി സാജന്‍ ഇടയ്ക്ക് എത്താറുണ്ട്. ശബരി പോയിട്ട് രണ്ട് വര്‍ഷമായെന്ന് അറിഞ്ഞുവെന്നും മുന്‍പൊരിക്കല്‍ കുടുംബസമേതമായി ടൂര്‍ പോയ സമയത്തെ വീഡിയോയാണ് ഇതെന്നും സാജന്‍ പറയുന്നു.

സാജാ എന്ന ഈ വിളി കേള്‍ക്കുമ്പോള്‍ കൂടെയുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. രണ്ട് വർഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങൾ 2018 മെയ് മാസം ഫാമിലിയായി റഷ്യൻ ടൂർ പോയപ്പോ എടുത്തതാ.

ഇതില് ചെറുതായി സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ എന്നൊരു വിളിയുണ്ട്. അത് കേൾക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരുമെന്ന് പറഞ്ഞായിരുന്നു സാജൻ സൂര്യ ശബരിയുടെ വീഡിയോ പങ്കുവെച്ചത്. ശബരിനാഥിനെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. പതിവ് പോലെ ചിരിച്ച മുഖത്തോടെ പോസ് ചെയ്യുന്ന ശബരിയെയാണ് വീഡിയോയിൽ കാണുന്നത്.

ഇടയ്ക്ക് സാജാ എന്ന് വിളിക്കുന്നതും കേൾക്കാം. ജീവിതത്തില്‍ തന്നെ തകര്‍ത്ത് കളഞ്ഞ വിയോഗമാണ് ശബരിയുടേതെന്ന് നേരത്തെ സാജന്‍ സൂര്യ പറഞ്ഞിരുന്നു. ജീവിതകാലം മുഴുവനും ഓര്‍ക്കാനായി ഒരുപാട് ഓര്‍മ്മകളുണ്ട്. സുഹൃത്തുക്കളാണെങ്കിലും ഒരുമിച്ചങ്ങനെ ജോലി ചെയ്തിട്ടില്ല. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത് ബന്ധമാണുള്ളത്. ശബരിയുടെ ഇളയ മകള്‍ ഇടയ്ക്കിടയ്ക്ക് അച്ഛനെ തിരക്കാറുണ്ടെന്നും നേരത്തെ സാജന്‍ സൂര്യ പറഞ്ഞിരുന്നു.

ഓരോ തവണ ഫോണ്‍ റിംഗ് ചെയ്യുമ്പോഴും അത് ശബരിയായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ അവന്റെ മകളുടെ കോള്‍ വന്നപ്പോള്‍ അത് അവനായിരുന്നു എന്നാഗ്രഹിച്ചിരുന്നു. ഫോണിലെ ഫേവറിറ്റ് ലിസ്റ്റില്‍ ഇപ്പോഴും ശബരിയുടെ പേരുണ്ടെന്നും ആ നമ്പര്‍ തനിക്ക് മനപ്പാഠമാണെന്നും സാജന്‍ സൂര്യ മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ദൈവം മുന്നിലെത്തി ഒരു വരം തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ ആദ്യം ചോദിക്കുക ശബരിയെ തിരിച്ചുതരാനാണെന്നും സാജന്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ കുറേയേറെ വിയോഗങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞത് പ്രിയ കൂട്ടുകാരന്റെ വിയോഗമാണെന്നും സാജന്‍ വ്യക്തമാക്കിയിരുന്നു. ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

about sajan soorya

Safana Safu :