മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് അവിടം വരെ എത്തിയത്; സിനിമ മോഹം കൊണ്ട് ചെറുപ്പത്തിലേ എല്ലാം പഠിച്ചു; കേരള സിലബസ് ബെസ്റ്റ് എന്നും ഷൈൻ ടോം ചാക്കോ!

ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ. എന്നാൽ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട് അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. വിവാദങ്ങളും വിമർശങ്ങളും എന്നും കേൾക്കേണ്ടി വരാറുണ്ടെങ്കിലും മലയാളികൾക്കിടയിൽ നടൻ എന്ന നിലയിൽ ഏറെ അംഗീകാരം നേടിയ നടനാണ് ഷൈൻ.

സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ഷൈൻ ടോം ചാക്കോയ്ക്ക് സാധിച്ചു. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ ഷൈൻ. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പർവ്വം, തല്ലുമാല തുടങ്ങിയ സിനിമകളിൽ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങൾ ചെയ്ത് ഷൈൻ കയ്യടി നേടിയിരുന്നു.

തിയേറ്ററിൽ ഓളം തീർത്ത തല്ലുമാല കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയേറ്ററിൽ റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ പാട്ടുകളും ഡാൻസും വൈറലായിരുന്നു . നായകനായ ടൊവിനോയുടെയും ഷൈന്റെയും നൃത്തം ആരാധകർക്കിടയിൽ നിറഞ്ഞു നിന്ന കാഴ്ചയാണ്.

ഒടിടി റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരുകയാണ്. അതിനിടെ, തന്റെ ഡാൻസിനെ കുറിച്ചും ഡാൻസൊക്കെ പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ഒരു പ്രമുഖ ചാനൽ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. സിനിമയിലേക്ക് വരാനുള്ള ആഗ്രഹം കാരണം ചെറുപ്പം മുതൽ തന്നെ എല്ലാ അഭ്യാസങ്ങളും പഠിച്ചിരുന്നു എന്നാണ് ഷൈൻ പറയുന്നത്.

‘ഞാൻ വളരെ ചെറുപ്പത്തിലെ സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ച് എത്തിയതാണ്. വളരെ ചെറുപ്പത്തിലെ ആഗ്രഹിച്ചതുകൊണ്ട് ലോകത്ത് കാണുന്ന എല്ലാ അഭ്യാസങ്ങളും നമ്മൾ പഠിച്ചുവയ്ക്കും. കുറഞ്ഞത് ശ്രദ്ധിക്കാനെങ്കിലും നോക്കും. ഇതൊക്കെ നമ്മുടെ സ്കൂളുകളിൽ കാണുന്ന പരിപാടിയല്ലേ.

കേരള സിലബസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. പഠനത്തോടൊപ്പം തന്നെ കലാ-കായിക- ശാസ്ത്രീയ മേളകൾ എല്ലാ വർഷവും വളരെ വിപുകലമായും സമ്പന്നമായും നടത്തും. വേറെ ഒരു രാജ്യത്തും ഇതില്ല എന്നാണ് ഷൈൻ പറഞ്ഞത്.

വളർന്ന് വരുന്ന കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ വേണ്ടി കൂടിയാണ് ഇതെല്ലാം നടത്തുന്നത്. സ്‌കൂൾ മത്സരങ്ങൾ ജയിച്ചു പിന്നീട് ജില്ലാ തലത്തിലൊക്കെ ജയിച്ചാണ് സംസ്ഥാന തലത്തിലേക്ക് എത്തുന്നത്. ഇത്രയും വലിയ ഉത്സവമൊന്നും എവിടെയുമില്ല. അതുകൊണ്ട് കേരള സിലബസാണ്‌ ബെസ്റ്റ്, ഷൈൻ ടോം ചാക്കോ പറഞ്ഞു.

മലപ്പുറത്തെ പൊന്നാനി സബ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്ന താൻ 12 വർഷം കൊണ്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്ക് എത്തിയത്. അത്രയും കുട്ടികളുണ്ട് നാട്ടിൽ. ഇതിൽ തന്നെ വളരെ ചുരുക്കം പേരാണ് സിനിമയിലേക്ക് എത്തുക. തന്നേക്കാൾ നന്നായി നാടകവും മോണോ ആക്ടും ചെയ്യുന്ന നല്ല കലാകാരന്മാരെ അറിയാം. ജീവിതത്തിന്റെ ഓരോ വഴികളിൽ പല പ്രശ്നങ്ങളും കാരണം അവർ വഴിമാറിപ്പോയി എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. കുടുക്ക് 2025 ആണ് ഷൈനിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

about shine tom chacko

Safana Safu :