മലയാള സിനിമയുടെ കാരണവർ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കിന്ന് 100-ാം ജന്മവാര്‍ഷികം !

മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ 100ാം ജന്മവാര്‍ഷികമാണിന്ന്. വെള്ളിത്തിരയുടെ ദൃശ്യവിസ്‌മയത്തില്‍ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന അതുല്യ പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. മലയാളികളുടെ മനസില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി താങ്ങി നിൽക്കുന്ന ചെമ്മീന്‍ എന്ന സിനിമയിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയത്തികവിന് സാക്ഷ്യമായി .

കൊട്ടാരക്കര കൊരട്ടിയോട് വീട്ടില്‍ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്തംബര്‍ 11നാണ് ശ്രീധരന്‍ നായര്‍ ജനിച്ചത്. പത്താം വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരില്‍ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ് . 1950ല്‍ പ്രസന്ന എന്ന ചിത്രത്തിലൂടെ ശ്രീധരന്‍ നായര്‍ വെള്ളിത്തിരയിലെത്തി. വില്ലനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായി വേഷമിട്ടു.

ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്ക്ക് ഇണങ്ങിയത്. വലുത്തമ്പി ദളവയായും പഴശ്ശിരാജയായും അദ്ദേഹം തിളങ്ങി. ഇന്‍ഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായമൈഡിയര്‍ കുട്ടിച്ചാത്തനിലെവില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. 1969 ല്‍ കൂട്ടുകുടുംബം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ളകേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം

നേടി. 1970 ല്‍ അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.1986 ഒക്ടോബര്‍ 19 ന് അദ്ദേഹം വിടപറഞ്ഞു. എന്നിരുന്നാലും അച്ഛന്റെ അഭിനയ പാടവം കൈമുതലാക്കി മക്കള്‍ സായികുമാറും ശോഭാ മോഹനും ചെറുമക്കള്‍ വിനുമോഹന്‍, അനുമോഹന്‍ തുടങ്ങിയവരൊക്കെ മലയാള സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ്.

AJILI ANNAJOHN :