അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ.. ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍

നടന്‍ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍. ഞാനൊരു കമ്മ്യൂണിസ്റ്റാണെന്ന പരസ്യ പ്രസ്താവന നടത്തിയതിന് തന്റെ പിതാവായ തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്തയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്നാണ് ഷമ്മി തിലകന്‍ വിമര്‍ശിച്ചത്.

”ഞാന്‍ കമ്മ്യൂണിസ്റ്റാണ്.. എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ്.. ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?”

കഴിഞ്ഞദിവസമാണ് ഇടവേള ബാബു കോണ്‍ഗ്രസ് വേദിയിലെത്തിയത്. താന്‍ കോണ്‍ഗ്രസിലേക്കെന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും പണ്ടേ കോണ്‍ഗ്രസുകാരനാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

Noora T Noora T :