അമ്മ എന്നെ കൊണ്ടുപ്പോയത് ആ സ്ഥലത്തേക്ക്! അന്ന് സംഭവിച്ചത്…. ഭാഗ്യലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബിഗ് ബോസ് സീസണ്‍ ത്രീ ആദ്യ വാരത്തിലൂടെ കടന്നു പോവുകയാണ്. പ്രേക്ഷകര്‍ക്ക് വളരെയധികം പരിചിയമുള്ളവരും പരിചയമില്ലാത്തവരും ഉണ്ട് ഇത്തവണ ബിഗ് ബോസില്‍. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്. അതിനിടെ ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിലെ ശക്തയായ മത്സരാര്‍ഥിയായി മാറി കൊണ്ടിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വീട്ടില്‍ ഏറ്റവും പ്രായമുള്ള വ്യക്തി എന്നതിലുപരി ആദ്യ ടാസ്‌കില്‍ വിജയിച്ച് ക്യാപ്റ്റനായതും ഭാഗ്യലക്ഷ്മിയായിരുന്നു. മലയാള സിനിമയിലെ മുതിര്‍ന്ന ഡബ്ബിങ് ആര്ടിസിട് അതോടൊപ്പം തന്നെ സാമൂഹിക വിഷയങ്ങളില്‍ നിരന്തരം നിലപാടുകള്‍ അറിയിക്കുകയും ഇടപെടുകയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയുമാണ്. ബിഗ് ബോസിലെത്തിയത് മുതല്‍ മറ്റുള്ളവര്‍ക്കൊരു മാര്‍ഗ്ഗനിര്‍ദ്ദേശിയായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ എല്ലാവരും വിലയിരുത്തുന്നത്.

എന്നാല്‍ കരുത്തുള്ള ഈ സ്ത്രീയായി മാറാന്‍ ധാരാളം കഷ്ടതകള്‍ അതിജീവിച്ചിട്ടുണ്ട് ഭാഗ്യലക്ഷ്മി. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തേയും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ തന്റെ ജീവിത കഥ പറയുകയാണ് ഭാഗ്യലക്ഷ്മി. സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതകഥ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയാണ്

അച്ഛനെ വ്യക്തമായ ഓർമ്മയില്ല. പ്രതാപമുള്ള ഒരു വ്യക്തിയായിരുന്നു, ടിപ്പിക്കൽ സ്ത്രീയായിരുന്നു അമ്മ. ഞങ്ങൾ അഞ്ചു മക്കൾ, അഞ്ചാമതാണ് ഞാൻ. അതിൽ രണ്ടുപേരെയും ഞാൻ കണ്ടിട്ടില്ല. മുറിഞ്ഞു പോയ ഫിലിം തുണ്ടുകൾ പോലെ ആയിരുന്നു എന്റെ ബാല്യം. അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തു നിന്നും പോയി. അമ്മയ്‌ക്കൊപ്പം ഞാൻ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.എങ്കിലും മറ്റുള്ള രണ്ടുപേർ എവിടെ എന്ന് പോലും എനിക്ക് അറിവ് ഉണ്ടായിരുന്നില്ല. മുറിഞ്ഞു പോയ ഫിലിംതുണ്ടുകൾ പോലെയാണ് കുട്ടിക്കാലം. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അങ്ങനെ ഇരുന്നപ്പോൾ അമ്മ ചോദിച്ചു നമുക്ക ഒരു സ്ഥലം വരെ പോകാം എന്ന്. അങ്ങനെ ഞാൻ അമ്മയ്ക്ക് ഒപ്പം പോയി ആദ്യമായി ബസ്സിൽ കയറുന്നതും അന്നാണ്. അമ്മയും ഞാനും മറ്റൊരിടത്തേക്ക് മാറി. എന്നാൽ അമ്മ തനിച്ചാക്കി മടങ്ങി, ഒരുപാട് കരഞ്ഞു. പിന്നീടാണ് അത് അനാഥമന്ദിരമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നും അതൊരു പേടിയാണ്. അവിടെയാണ് ഒറ്റപ്പെടൽ ആരംഭിച്ചതെങ്ങ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി പറഞ്ഞു.

അഞ്ചാം വയസ്സിൽ മുഖത്ത് തിളച്ച കാപ്പി വീണ് പൊള്ളി, അത് ഗുരുതരമായ പൊള്ളലായിരുന്നു. അമ്മ തന്നെ തേടി വരില്ലെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അവിടവുമായി പൊരുത്തപ്പെട്ടു. നാല് വർഷത്തോളം അവിടെയായിരുന്നുവെന്നും അവിടുത്തെ ഒറ്റപ്പെടൽ മാറ്റിയെടുക്കാനായിരുവന്നു പാട്ടും മറ്റുമൊക്കെ പഠിച്ചു തുടങ്ങിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കരഞ്ഞു കൊണ്ടാണ് മിക്കവരും ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കേട്ടത്. പെങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തലയിണയുടെ അടിയില്‍ കത്തി വച്ചിരിക്കുന്നൊരു ഏട്ടന്‍ എനിക്കില്ലായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ബിഗ് ബോസ് വീട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ഭാഗ്യലക്ഷമി. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയുടെ കണ്ണുനീര്‍ മറ്റുള്ളവരേയും ഈറനണിയിച്ചു.

Noora T Noora T :