കാവ്യയുടെ ആ മാറ്റം വെറുതെയല്ല ! ഓണത്തിന് ഞെട്ടിക്കും ആ സൂചനകൾ പുറത്ത് !

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. ബാലതാരമായിട്ടാണ് സിനിമയിൽ എത്തുന്നത്. മലയാള സിനിമയുടെ
മുഖശ്രീയെന്നായിരുന്നു കാവ്യയെ ആരാധകർ വിളിച്ചിരുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ കാണാറില്ലെങ്കിലും ആരാധകർക്കിടയിൽ ഇന്നും ചർച്ച ചെയ്യുന്ന പേരാണ് കാവ്യയുടേത്. ദിലീപിനും കാവ്യക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്.
. ദിലീപിനെ കല്യാണം കഴിച്ച് അഭിനയത്തിന് ഒരു ഇടവേള എടുത്തെങ്കിലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. കാവ്യയുടെ എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ടാകും. ഇപ്പോൾ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് മോഡലിങ്ങിൽ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ലക്ഷ്യയ്ക്ക് വേണ്ടി ഉള്ള സാരിയിൽ ഓണം സ്പെഷ്യൽ ഷൂട്ട് ആയിട്ടാണ് കാവ്യ ഒരുങ്ങിയിരിക്കുന്നത്. ഇത്രയും ഒരുങ്ങി കാവ്യയെ ആരാധകർ കണ്ടിട്ട് ഒരുപാട് വർഷങ്ങളായി. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർ എറ്റെടുക്കാറുണ്ട്.

ഇവരുടെ കുടുംബത്തിൻറെ സ്ഥിരം ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന തന്നെയാണ് ഈ ചിത്രങ്ങളും എറ്റെടുത്തിരിക്കുന്നത്. പൊതുപരിപാടികളിൽ ദിലീപിനൊപ്പം പങ്കെടുക്കാറുണ്ട് എങ്കിലും ഇത്രയും ഭംഗിയോടെ പഴയ ഐശ്വര്യത്തോടെ പുഞ്ചിരിയോടെ സന്തോഷത്തോടെ കാവ്യയെ പ്രേക്ഷകരെല്ലാം കണ്ടിരിക്കുക ആണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കാവ്യയെ ആ ശാലീന സൗന്ദര്യത്തിൽ തന്നെ മലയാളികൾ കാണുന്നത്. വീണ്ടും തിരിച്ചു വരവിനു ഒരുങ്ങുകയാണോ കാവ്യ മാധവൻ എന്ന സംശയത്തിലാണ് ആരാധകർ. ഫോട്ടോഷൂട്ടിലേക്ക് മടങ്ങി വരുന്നത് ശ്രെദ്ധ നേടുന്നുണ്ട്.

ഒരുപാട് കാലമായി പ്രേക്ഷകർ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യുന്നു കാവ്യ മടങ്ങി എത്തുമോന്ന്. പിങ്ക് വട്ടപൊട്ടും ചുവന്ന നെയിൽ പോളിഷും ധരിച്ചു, കാവ്യ സുന്ദരിയായി തന്നെ ഇരിക്കുന്നു. എത്ര വർഷം കഴിഞ്ഞാലും കാവ്യയുടെ ഭംഗി മാറില്ലന്ന് ആരാധകർ പറയുന്നു. ഇടയ്ക്ക് ഇത്തിരി വണ്ണം ഒക്കെ വച്ചെങ്കിലും ഇപ്പോൾ പഴയതുപോലെ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി കാവ്യ എന്ന് ആരാധകർ കമൻറ് ചെയ്തിട്ടുണ്ട്.ഓണസമയത്ത് മീനാക്ഷിയുടെ ചിത്രങ്ങൾ പുറകെ വരുമോ എന്നും ആരാധകർ ചോദിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ കുട്ടിക്കാലത്തെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാവ്യ പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം.അമ്മ ജോലി ചെയ്യുന്ന സമയം എന്നെ അച്ഛൻ്റെ കടയിലാണ് നിർത്താറുള്ളത്. കൂടുതൽ സമയവും അവിടെ നിന്നാണ് ഞാൻ വളർന്നത്.അവിടെ വരുന്ന ആളുകളുമായി ഞാൻ വലിയ ചങ്ങാത്തവും കൂടാറുണ്ട്. അച്ഛന് പോലും കടയിൽ എത്തുന്ന ആ ഒരാളെ മാത്രമേ പരിചയമുണ്ടാവുള്ളൂ. പക്ഷെ എനിക്ക് അവരുടെ വീട്ടിലെ ബാക്കിയുള്ളവരുടെ കാര്യവും അറിയാമായിരുന്നു. അപ്പോൾ അച്ഛൻ അത്ഭുതമാണ്, ഇത്രയും വർഷക്കാലം ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരാളുടെ പേരെ അറിയുള്ളൂ. നീ ഇതെല്ലാം പഠിച്ചല്ലോ എന്ന്, കാവ്യ പറഞ്ഞു.

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കലാകാരിയാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ കാവ്യ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ചെറുപ്പത്തിൽ തനിയെ ഒരുങ്ങുന്നതൊക്കെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ വീട്ടിൽ ആരെങ്കിലുമൊക്കെ വന്ന് കഴിഞ്ഞാൽ അവരെ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. പാട്ട് ഒക്കെ കേൽക്കുമ്പോൽ ഡാൻസ് ഒക്കെ കളിക്കാൻ വലിയ ഇഷ്ടമാണ്.അന്ന് ‘വന്ദനം’ എന്ന സിനിമയിലെ അന്തിപ്പൊൻ വട്ടം എന്ന് തുടങ്ങുന്ന ​ഗാനത്തിലെ ‘താന തിന്തിന്താന’ എന്ന ബിറ്റ് എനിക്ക് ഭയങ്കര ക്രേസ് ആയിരുന്നു. ആ പാട്ടിലെ ആ വരി കേൾക്കുമ്പോൾ എൻ്റെ ജോലിയെന്ന പോലെ കച്ച കെട്ടി എന്തേലും ഒന്ന് കൈയ്യിൽ പിടിച്ച് കൊമ്ട് ഡാൻസ് കളിക്കാറുണ്ടായിരുന്നു. ആരെങ്കിലും കാണുമെന്നോ അങ്ങനെയൊന്നും ഇല്ലായിരുന്നു കളിക്കാൻ തോന്നിയാൽ കളിക്കും, കാവ്യ പറഞ്ഞു.

AJILI ANNAJOHN :