വെപ്രാളം പിടിച്ച് ഞാൻ ഓടി വരുന്നത് കാണുമ്പോഴെ മുടിയൻ ഓടി വരും ബാ​ഗ് എടുക്കും….; എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്; ഭർത്താവില്ലാത്ത സ്ത്രീകളെല്ലാം അങ്ങനെയാണല്ലോ..?; നിഷ സാരം​ഗ് പറയുന്നു !

മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലാത്ത നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ്. അതേസമയം , നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിലെ പരമ്പരയിലൂടെയാണ്.

പരമ്പരയിലെ നീലിമ എന്ന നീലു വളരെ പെട്ടന്നാണ് പ്രേക്ഷരുടെ പ്രീതി പിടിച്ചുപറ്റിയത്. നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്നാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഉപ്പും മുളകിലും നിലുവായി വന്നശേഷം നിരവധി സിനിമാ അവസരങ്ങൾ നിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയതിൽ പ്രകാശൻ പറക്കട്ടെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നിഷ സാരം​ഗ് ചിത്രം. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഉപ്പും മുളകും പരിപാടി വീണ്ടും പുനരാരംഭിച്ചത്.

വീണ്ടും ഉപ്പും മുളകിന്റെ ഭാ​ഗമാകാൻ കഴിഞ്ഞ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ നിഷ. വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഉപ്പും മുളകും സെറ്റിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിനോട് ഒരു അടുപ്പമുണ്ട്. എല്ലാവരും കുടുംബാം​ഗങ്ങളെപ്പോലെയാണ്.

പാറു അടക്കമുള്ള കുട്ടികൾ‌ക്ക് എന്തെങ്കിലും അസുഖം വന്നലൊക്കെ അവരുടെ അമ്മമാർക്കുള്ളതുപോലെ ടെൻഷൻ എനിക്കും വരും. മുടിയൻ അടക്കം എല്ലാവരും അവരുടെ വിശേഷങ്ങൾ എല്ലാം എന്നോട് ഷെയർ ചെയ്യാറുണ്ട്. മുടിയനാണ് എന്നോട് അമ്മയോടുള്ളപോലുള്ള പെരുമാറ്റം കൂടുതൽ.

അവന്റെ പുതിയ വർക്കുകളുടെ വിശേഷങ്ങൾ അടക്കം അവൻ പറയും. ശിവാനിയെ വഴക്ക് പറയേണ്ട ആവശ്യമില്ല. നോക്കിയാൽ തന്നെ അവൾക്ക് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കി പെരുമാറും. എന്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്ന രണ്ടുപേരാണ് കേശുവും മുടിയനും.

മുടിയൻ ഇടയ്ക്ക് ചോദിക്കും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. കുറച്ച് റസ്റ്റ് എടുക്കൂവെന്നൊക്കെ. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാം. അവരെല്ലാം എപ്പോഴും കണ്ടോണ്ടിരിക്കുവല്ലേ?. വെപ്രാളം പിടിച്ച് ഞാൻ ഓടി വരുന്നത് കാണുമ്പോഴെ മുടിയൻ ഓടി വരും ബാ​ഗ് എടുക്കും.’

‘രണ്ട് ആൺമക്കളുടെ സന്തോഷം കേശുവും മുടിയനും തരുന്നുണ്ട്. രണ്ടുപേരും നല്ല കെയറിങാണ്. പാറുക്കുട്ടിയുടെ ഉള്ളിൽ ഞാൻ എവിടെയോ ഉണ്ട്. അതുകൊണ്ട് അവൾ എപ്പോഴും എന്റെ വാത്സല്യം കിട്ടാൻ അടുത്ത് വന്നിരിക്കും. പാറു ഇടയ്ക്ക് എന്റെ വീട്ടിൽ വന്ന് നിൽക്കാറുണ്ട്. പാറുക്കുട്ടിക്കൊപ്പമാണ് ഞാൻ കൂടുതൽ സമയം ചിലവഴിക്കുന്നത്.’

‘എന്റെ ലൈഫിൽ‌ എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഭർത്താവില്ലാത്ത സ്ത്രീകളെല്ലാം അങ്ങനെയാണല്ലോ. എല്ലാ കാര്യങ്ങൾക്കും നമ്മൾ തന്നെ വേണം നടക്കാൻ. എന്റെ വീട്ടുകാർക്ക് വലിയ എക്സൈറ്റ്മെന്റില്ല സിനിമ-സീരിയൽ ഫീൽഡാണെന്നുള്ളതിൽ.

‘തുടക്കത്തിൽ അവസരം വന്നപ്പോൾ പോവണ്ടായെന്നൊന്നും വീട്ടുകാർ പറഞ്ഞിട്ടില്ല. ക്ലാസിക്കൽ നൃത്തം ചെയ്യുമായിരുന്നു പണ്ട് മുതൽ. നൃത്തം ചെയ്യുന്നതിന് തുള്ളാൻ പോകുന്നുവെന്നാണ് അച്ഛനും മറ്റുള്ളവരും പറഞ്ഞിരുന്നത്.’

‘ഞാൻ ആ​ഗ്രഹിച്ച് അഭിനയത്തിലേക്ക് വന്നതല്ല. അപ്രതീക്ഷിതമായി വന്നതാണ്. അഭിനയിക്കാൻ എനിക്കിപ്പോഴും പേടിയാണ്. ആക്ഷനെന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു കാളനാണ് എന്നും നിഷ സാരം​ഗ് പറഞ്ഞു.

ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. നിഷയ്ക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. മൂത്തപെൺകുട്ടി വിവാഹം ചെയ്ത് ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാണ്. അമ്മമ്മയായെങ്കിലും നിഷ ഒരു സന്ദൂർ മമ്മിയാണ്. പേരകുട്ടിയുള്ള സ്ത്രീയാണ് നിഷ എന്നത് പല പ്രേക്ഷകർക്കും ഇന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമാണ്.

about nishaa saramg

Safana Safu :