ആയിഷയുടെ വിവാഹം കഴിഞ്ഞ ശേഷം മീനാക്ഷിക്ക് സംഭവിച്ചത്! നിരാശയോടെ ആരാധകർ!

മീനാക്ഷി ദിലീപ് എന്ന് പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമ പ്രേക്ഷകർക്ക് ഒരു തരം ആവേശമാണ്. അച്ഛനും അമ്മയും ബിഗ് സ്‌ക്രീൻ കീഴടക്കിയ പോലെ ഈ താര സുന്ദരിയും സിനിമയിലേക്ക് ഉണ്ടാകുമോ എന്ന ആകാംക്ഷയാണ് മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വൈറൽ ആകുമ്പോൾ ചില പ്രേക്ഷക ഹൃദയങ്ങളിൽ എങ്കിലും തോന്നുക.

ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ മുഖം കാണിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലടക്കം താരത്തിന് ആരാധകർ ഏറെയാണ്.അടുത്തിടെയാണ് താരപുത്രി സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്. തന്റെ പ്രിയപെട്ടവരുടെ ചിത്രങ്ങൾ പങ്ക് വച്ചും, പ്രിയ സുഹൃത്തുകൾക്ക് മറുപടി നൽകിയും മീനാക്ഷി പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. അഭിനയത്തിനേക്കാളും പഠനത്തിന് പ്രാധാന്യം നൽകുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്

കഴിഞ്ഞ ദിവസം ആയിരുന്നു നാദിർഷായുടെ മകളുടെ വിവാഹം നടന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മിക്കവരും പങ്കെടുത്ത ചടങ്ങിൽ ദിലീപിന് ഒപ്പം ചേർന്ന് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാകും ഒരു പക്ഷേ നവ ദമ്പതികളെ പോലെ തന്നെ ആരാധകരും ഏറ്റെടുത്തത്. നാദിർഷായുടെ മകൾ ഐഷയുടെ ഉറ്റ സുഹൃത്ത് കൂടിയായ മീനാക്ഷി വിവാഹ നിശ്ചയത്തിനും സ്റ്റാർ ആയിരുന്നു. ഇവർക്ക് സ്വന്തമായി ഒരു ഗ്യാങ് തന്നെയുണ്ട്. ആ ഗ്യാങ്ങിൽ ഭാഗം ആണ് നടി നമിതയും. നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയായിരുന്നു താരം

മീനാക്ഷിയുടെ വിവിധ ഹെയർസ്‌റ്റൈലും, ലുക്കും എല്ലാം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നമിത പങ്ക് വച്ച ഒരു ചിത്രത്തിലും മറുപടിയുമായി മീനാക്ഷി എത്തുകയുണ്ടായി. ഒപ്പം മീനാക്ഷിയുടെ സൗന്ദര്യത്തെകുറിച്ച് മേയ്ക്ക്അപ് ആർട്ടിസ്റ്റ് ഉണ്ണി പറഞ്ഞ വാക്കുകളും ഏറെ വൈറൽ ആയിരുന്നു. ഇവരെല്ലാം ടാഗ് ചെയ്‌ത പ്രേക്ഷകരുടെ പ്രിയ മീനൂട്ടിയുടെ അക്കൗണ്ട് ഇപ്പോൾ ഇൻസ്റ്റയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ മീനാക്ഷിയെ കാണാൻ സാധിക്കാത്തതിന്റെ നിരാശയിൽ ആണ് ഇപ്പോൾ ആരാധകർ. ടെക്നിക്കലി സംഭവിച്ച തകരാർ ആണോ അതോ, സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നില്കുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ആരാധകർ ഇതറിഞ്ഞതോടെ നിരാശയിലാണ്

Noora T Noora T :