കസ്തൂരിമാൻ സീരിയൽ നിർത്തുന്നു, ലൈവിലെത്തി കാവ്യ കാരണം അറിഞ്ഞതോടെ! ഞെട്ടലോടെ ആരാധകർ

മിനിസ്‌ക്രീനിൽ സംപ്രേഷണം ചെയ്തുവരുന്ന മെഗാപരമ്പരകളിൽ അൽപ്പം വ്യത്യസ്തത പുലർത്തിയ കഥാമുഹൂർത്തങ്ങങ്ങളുമായി മുന്നേറുന്ന പരമ്പരയായിരുന്നു കസ്തൂരിമാൻ. നിരവധി കഥാസന്ദര്ഭങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര 2017 സംപ്രേക്ഷണം ആരംഭിച്ചത്. റേറ്റിംഗ് നിരക്കിൽ ഒന്നമതായിരുന്ന പരമ്പര സിനിമയെ വെല്ലുന്ന കഥാമുഹൂർത്തങ്ങളിലൂടെയായിരുന്നു മുൻപോട്ട് പോയത്. എന്നാൽ ഇപ്പോൾ ഇതാ മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ നിരാശരാക്കി കൊണ്ടുള്ള വാർത്തയാണ് പുറത്ത് വരുന്നത്. കസ്തൂരിമാൻ പരമ്പര അവസാനിക്കുകയാണെന്ന് ലൈവിലെത്തി തുറന്ന് പറയുകയാണ് റബേക്ക.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും താൻ അഭിനയരംഗത്ത് ഉണ്ടാകുമെന്ന് റെബേക്ക ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ച വീഡിയോയിൽ പറയുന്നു. ഒരുപാട് ആളുകൾ തന്നോട് ചോദിക്കുന്നു വിവാഹിത ആകാൻ പോകുന്നത് കൊണ്ടാണോ കസ്തൂരിമാൻ അവസാനിപ്പിക്കുന്നത് എന്ന്. ഒരിക്കലും അല്ല, ഞാൻ വിവാഹശേഷവും അഭിനയരംഗത്ത് തുടരുക തന്നെ ചെയ്യുമെന്ന് താരം പറയുന്നു

കുറച്ചുനാളുകൾക്ക് മുൻപാണ് താൻ പ്രണയത്തിൽ ആണെന്ന വിവരം റെബേക്ക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഒരാൾ തന്നെ താനാക്കി, മറ്റൊരാൾ എനിക്ക് ജന്മം നൽകി എന്ന കുറിപ്പോടെയാണ് താരം തന്റെ കാമുകനെ പരിചയപ്പെടുത്തിയത്. ഇതിനു പിന്നാലെ കഴിഞ്ഞ രണ്ടുദിവസം മുൻപാണ് റെബേക്കയുടെ വിവാഹനിശ്ചയം നടന്നത്.

കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ശ്രീജിത്താണ് വരൻ. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും ശ്രീജിത്ത് ഒരുക്കിയിട്ടുണ്ട്. എഴുത്തുകാരനും സിനിമറ്റോഗ്രഫറം കൂടിയാണ് ഇദ്ദേഹം

കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്.സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ് കാവ്യയും ജീവയും. ജീവയായി എത്തിയത് ശ്രീറാം ആയിരുന്നു.ചുരുങ്ങിയ സമയം കൊണ്ടാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇവർ കയറിക്കൂടിയത്.

കസ്തൂരിമാനിൽ നല്ലൊരു മകൾ, ഭാര്യ, മരുമകൾ എന്നീ നിലകളിൽ കാവ്യയുടെ സ്വഭാവം ഞങ്ങളുടെ വീടുകളിലെ പെങ്കൊച്ചുങ്ങൾക്കു കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത മലയാളി വീട്ടമ്മമാർ ചുരുക്കമായിരുന്നു. ഇടയ്ക്കിടെ കഥ മാറുന്ന സാഹചര്യം ഉണ്ടായാലും സീരിയൽ റേറ്റിംഗിൽ കസ്‌തൂരിമാൻ മുന്നിൽ തന്നെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വന്നതോടെ സീരിയലുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും തുടങ്ങുകയായിരുന്നു

Noora T Noora T :