ഡിംപിളിനെ പറ്റി ഫിറോസ് പറഞ്ഞത് കണ്ടോ ?

ബിഗ്ബോസ് നൽകിയിട്ടുള്ള ടാസ്കിൻ്റെ ഭാഗമായി നടക്കുന്ന കണ്ണുകളെ ഈറനണിയിച്ച ജീവിതാനുഭവങ്ങൾ തുറന്ന് പറയുകയാണ് ഓരോ മത്സരാർത്ഥികളും. അതിൽ ഡിംപലിൻ്റെ തുറന്ന് പറച്ചിൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ബിഗ്ബോസ് നൽകുന്ന ടാസ്കുമായി ബന്ധപ്പെടുത്തി ജീവിതത്തിലുണ്ടായിട്ടുള്ള അത്തരം സംഭവങ്ങൾ പറയുന്ന ടാസ്ക് ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകരും അത്യന്തം ആവേശത്തിലാണ്. കുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ആത്മസുഹൃത്തിൻ്റെ കഥയാണ് ഡിംപൽ തുറന്ന് പറഞ്ഞത്. കട്ടപ്പനയിലെ സ്കൂളിൽ കൂടെ പഠിച്ചിരുന്ന ജൂലിയറ്റിനെ കുറിച്ചായിരുന്നു ഡിംപലിൻ്റെ തുറന്ന് പറച്ചിൽ. ഡിംപൽ പറഞ്ഞതിൻ്റെ സംക്ഷിപ്ത രൂപം ചുവടെ വായിച്ചറിയാം.

‘ഒരുമിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. സ്കൂളിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയ്ക്ക് അരികിലായി ഒരു ശവപ്പെട്ടി വിൽക്കുന്ന കടയുണ്ടായിരുന്നു. അന്ന് അത് കാണുമ്പോൾ ‘അത് നിനക്കുള്ളതാണ് എനിക്കുള്ളതാണ്’ എന്നൊക്കെ പറഞ്ഞ് തമാശ കളിക്കുമായിരുന്നു. കുഞ്ഞായിരുന്നതിനാൽ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല, അതിനാലാണ് അത് ചെയ്തിരുന്നത്. അന്നേ ദിവസം രണ്ട് രൂപ കൂടുതൽ കൈയ്യിലുണ്ടായിരുന്നു. അതിനാൽ തന്നെ ബസിന് പോകേണ്ടിയിരുന്ന ഞങ്ങൾ ജീപ്പിന് പോകാൻ ആഗ്രഹം തോന്നി, അങ്ങനെ ജീപ്പിൽ കയറി. ഞങ്ങൾക്ക് ചിരി നിർത്താനാകുന്നുണ്ടായിരുന്നിസ്സ. നേരത്തേ പറഞ്ഞ തമാശയുടെ പേരിൽ ഞങ്ങൾ ചിരി തുർന്നുകൊണ്ടേയിരുന്നു.

ഞങ്ങളുടെ നിർത്താതെയുള്ള ചിരി കണ്ട് അടുത്തിരുന്ന ചേച്ചിയ്ക്ക് ബുദ്ധിമുട്ട് തോന്നിയതായി വരെ ഞങ്ങൾക്ക് രണ്ടാൾക്കും മനസിലായി. കുറച്ച് കഴിഞ്ഞപ്പോൾ ജൂലിയറ്റിന് അതിയായ തല വേദന എടുത്തു, ഒടുവിൽ അവൾ ഛർദ്ദിച്ചു. ജീപ്പിനുള്ളിൽ ശർദ്ദിച്ചതിനാൽ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു, എങ്കിലും അതുണ്ടായില്ല. ജീപ്പിലെ ചേട്ടൻമാർക്ക് അവളെ അറിയാമായിരുന്നു. വഴക്കൊന്നും പറഞ്ഞതേയില്ല.. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അവൾ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് തന്നോട് ചോദിച്ചു. അതിനു ശേഷം അവളെൻ്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. അപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. അവൾ പോയി, പിന്നീടാണ് അവൾ മരിച്ചെന്ന് താൻ തിരിച്ചറിയുന്നത്.’ ഡിംപൽ നിറ കണ്ണുകളോടെ പറഞ്ഞതിങ്ങനെ.

2000 നവംബർ 23ന് അവളുടെ മരണ വാർഷികമാണ്, കൈയ്യിൽ ചെയ്തിരിക്കുന്ന ടാറ്റു അവളുടെ ഡേറ്റ് ഓഫ് ബർത്താണ്. ഇപ്പോൾ ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫർട്ടബിളായി തോന്നാറില്ല. കാരണം അവളുടെ ഹഗ് ഇപ്പോഴും തൻ്റെ ദേഹത്തുണ്ട്. ഡിംപൽ ശബ്ദമിടറി പറഞ്ഞ ഇക്കാര്യങ്ങളെ വിലയിരുത്തുകയായിരുന്നു ഫിറോസും സായിയും പിന്നീട്. മജീസിയ ഭാനു തൻ്റെ കരിയറിലെ കേരളത്തിനായി നേടിയ മെഡലുകളുടെ കാര്യങ്ങൾ നേട്ടങ്ങൾ വിഷയമാക്കി തുറന്ന് പറഞ്ഞ് കേരളക്കരയെ ഏറ്റെടുത്തുവെന്നും ഡിംപിൾ വേറെ ലെവലായെന്നുമാണ് ഫിറോസിൻ്റെ അഭിപ്രായം. നേരത്തേ പറഞ്ഞ നമ്മളെ മാർക്കറ്റ് ചെയ്യാൻ നമ്മൾ മാത്രമേ ഇവിടെയുള്ളൂ എന്ന പോയിൻ്റ് കൃത്യമായി വിനിയോഗിച്ചത് ഡിംപിൾ ആണെന്ന് സായി വിഷ്ണു ചൂണ്ടിക്കാട്ടി. അവൾ പെർഫെക്ട് ഷോ മേക്കറെന്നും അവൾക്കെതിരെ കളിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണെന്നും ഫിറോസും ചൂണ്ടിക്കാട്ടുകയുണ്ടായി. റംസാൻ ഡ്രസ്സിൻ്റെ കാര്യം പറഞ്ഞപ്പോൾ കയർത്തു സംസാരിച്ചതും അവളിൽ ശ്രദ്ധിക്കപ്പെട്ടുവെന്നും സൈക്കോളജി പഠിച്ചതിനാൽ അതിൻ്റെ ഗുണം അവളുടെ പേഴ്സണാലിറ്റിയിൽ കാട്ടുന്നുണ്ടെന്നും ഫിറോസ് സായിയോടും ലക്ഷ്മിയോടുമായി പറയുന്നു. അവൾ അവളുടെ ഹെയർ സ്റ്റൈലും ചിന്തകളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണെന്ന് സായി വിഷ്ണുവും അഭിപ്രായപ്പെട്ടു.

about bigboss

Revathy Revathy :