എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നപ്പോൾ‌ വളരെയധികം ആത്മദൈര്യം പകർന്ന് നൽകിയവരാണ് ; യഥാർത്ഥമായ പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു ; സൂര്യ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബുക്ക് ലെറ്റ് പുറത്തിറക്കി ഭാവന!

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന.ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ അടങ്ങുന്ന ടൈറ്റിൽ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ച വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. സൂര്യാ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടി ഭാവന ബുക്ക് ലെറ്റ് പുറത്തിറക്കിയിരിരിക്കുയാണ്
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയായ സൂര്യാ ഫെസ്റ്റിവലിന് വീണ്ടും അരങ്ങുണരുന്നു.. ​മലയാള സിനിമയ്ക്കും പുറത്തുമുള്ള നിരവധി കലാകാരന്മാരുടെ നൃത്ത സം​ഗീത വിസ്മയം ഇത്തവണ ഫെസ്റ്റിവലിന്റെ ഭാ​ഗമാകും.

“കലാലോകത്ത് തിളങ്ങി നിൽക്കുന്ന പല നക്ഷത്രങ്ങളും സൂര്യയിലൂടെയാണ് വളർന്ന് വന്നത്. ലോകമെമ്പാടുമുള്ള സൂര്യയുടെ പ്രവർത്തനങ്ങൾ ഏറെ അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണുന്നത്. എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നപ്പോൾ‌ വളരെയധികം ആത്മദൈര്യം പകർന്ന് നൽകിയവരാണ് സൂര്യയും സൂര്യ കൃഷ്ണമൂർത്തി സാറും. എനിക്ക് നൽകി കൊണ്ടിരിക്കുന്ന യഥാർത്ഥമായ പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സൂര്യയുടെ ഒരു കുടുംബാം​ഗമെന്ന നിലയിൽ 111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യമേളയുടെ ഫെസ്റ്റിവൽ ബുക് കലാകാരന്മാർക്കും കലാസ്വാദകർക്കും സമർപ്പിക്കുന്നു”, എന്നാണ് ബുക്ക് ലെറ്റ് പുറത്തിറക്കി ഭാവന പറഞ്ഞത്.

2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ. ഈ ചിത്രത്തിൽ അതിഥിതാരമായിട്ടായിരുന്നു ഭാവന എത്തിയത്. ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്താനൊരുങ്ങുകയാണ്.

ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങുന്നത്. യേശുദാസ് തുടർച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയിൽ കച്ചേരി അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഓൺലൈൻ ആയിട്ടായിരുന്നു യേശുദാസ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ അദ്ദേഹം നേരിട്ട് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സൂര്യയുടെ വേദിയില്‍ നൃത്ത വിസ്മയവുമായി ശോഭനയും എത്തുന്നുണ്ട്.

രമ വൈദ്യനാഥ്, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ​ഗോവിന്ദ്, ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ,പദ്മ പ്രിയ, ആശാ ശരത്, സുനന്ദ നായർ, ജാനകി രം​ഗരാജൻ, നവ്യനായർ, ശാർമിള മുഖർജി, മഞ്ജു വാര്യർ, മധുമിത റോയ് തുടങ്ങിയവരും ഫെസ്റ്റിവലിന്റെ ഭാ​ഗമാകും. മീത പണ്ഡിറ്റ്, സിത്താര കൃഷ്ണകുമാർ, എച്ച് ജി ചൈത്ര, ഉസ്താദ് റാഫി ഖാൻ, അഭിഷേക് രഘുറാം, സുധ രഘുനാഥൻ, ബാലമുരളി, ഉണ്ണികൃഷ്ണൻ, സൂര്യ ​ഗായത്രി, ഹരി ശങ്കർ തുടങ്ങിയവർ ഫെസ്റ്റിനെ ​ഗാനങ്ങളാൽ സമൃദ്ധമാക്കാൻ ഉണ്ടാകും.

ഇവരെ കൂടാതെ മറ്റ് പ്ര​ഗത്ഭരായ കലാകാരന്മാരും സൂര്യ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ ഉണ്ടാകും.
കുറച്ച് മാസങ്ങൾക്ക് മുൻപാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപനച്ചടങ്ങിലാണ് ഭാവന കുറെക്കാലങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നത്.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ് താരം

AJILI ANNAJOHN :